കൊച്ചി: വിദ്യാഭ്യാസം തനിക്ക് സമ്മാനിച്ചത് പേടിമാറാനുള്ള അവസരമാണെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞു. കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷ ഭാഗമായി സംഘടിപ്പിച്ച ഇന്റർ സ്‌കൂൾ കൾച്ചറൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. പൂർവ്വ വിദ്യാർത്ഥിയും സംവിധായകനുമായ കെ.എം. കമൽ, മാർ അത്തനേഷ്യസ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ അനിത ജോർജ്, മരിയ സിജു എന്നിവർ സംസാരിച്ചു. ചടങ്ങിനുശേഷം നടന്ന മൈം മത്സരത്തിൽ ചങ്ങനാശേരി ക്രിസ്തുജ്യോതി എച്ച്.എസ്.എസ് ഒന്നാം സ്ഥാനം നേടി. മൂവാറ്റുപുഴ സെന്റ് അഗസ്റ്രിൻ എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂൾ മൂന്നാം സ്ഥാനവും നേടി. കൾച്ചറൽ ഫെസ്റ്റ് നാളെ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |