തൊടിയൂർ: കരുനാഗപ്പള്ളി സർഗചേതന കന്നേറ്റി ധന്വന്തരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തഴവ രാധാകൃഷ്ണൻ രചിച്ച കനൽ പൂക്കൾ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. ഡോ.ചേരാവള്ളി ശശി കവി കിടങ്ങറ ശ്രീവത്സന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. സർഗ ചേതന പ്രസിഡന്റ് മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സെക്രട്ടറി ആദിനാട് തുളസി സ്വാഗതം പറഞ്ഞു. ഡോ. പി.ബി.രാജൻ പുസ്തകം പരിചയപ്പെടുത്തി. ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, ഡി.മുരളീധരൻ, എ.നസീൻ ബീവി, തൊടിയൂർ വസന്തകുമാരി, നന്ദകുമാർ വള്ളിക്കാവ്, തഴവ തോപ്പിൽലത്തീഫ് ,സി.ജി.പ്രദീപ് കുമാർ, ഫാത്തിമ താജുദ്ദീൻ, കെ.എസ്. വിശ്വനാഥപിള്ള, ശാസ്താംകോട്ട റഹിം, ജലജാ വിശ്വം, ടി.ആർ. മോഹനൻ എന്നിവർ പങ്കെടുത്തു. തഴവ രാധാകൃഷ്ണൻ മറുപടിയും ജയചന്ദ്രൻ തൊടിയൂർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |