SignIn
Kerala Kaumudi Online
Friday, 11 September 2026 9.39 PM IST

പന്നൂനിനെ വധിക്കാൻ നീക്കം: യു.എസ് വെളിപ്പെടുത്തൽ തള്ളി ഇന്ത്യ

india

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് ഗുർപത്‌‌‌വന്ത് സിംഗ് പന്നൂനിനെ കൊലപ്പെടുത്താൻ ഇന്ത്യൻ ഉദ്യോഗസ്ഥൻ ശ്രമിച്ചെന്ന യു.എസ് വെളിപ്പെടുത്തൽ തള്ളി ഇന്ത്യ. വെളിപ്പെടുത്തൽ ഗൗരവതരമാണെന്നും വിഷയം അന്വേഷിക്കാൻ ഇന്ത്യ ഉന്നതതല പ്രത്യേക അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇന്ത്യൻ വംശജനായ നിഖിൽ ഗുപ്തയുമായി ചേർന്ന് ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഇന്ത്യൻ പ്രതിനിധി ഗൂഢാലോചന നടത്തിയെന്നാണ് യു.എസ് ആരോപിക്കുന്നത്. അമേരിക്കൻ കോടതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഉൾപ്പെട്ടത് ഗുരുതരമായ കാര്യമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇത് സർക്കാരിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ ചില ക്രിമിനൽ, സായുധ ഗ്രൂപ്പുകളും വിഘടനവാദ സംഘടനകളും തമ്മിലുള്ള സഹകരണം നിയമ നിർവഹണ ഏജൻസികൾക്കും സംഘടനകൾക്കും ബുദ്ധിമുട്ടാകുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിയത്. റിപ്പോർട്ട് ലഭിച്ചശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അരിന്ദം ബാഗ്‌ചി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360