തുറവൂർ : വളമംഗലം തെക്ക് വടേക്കുറ്റ് ഭഗവതി (മാളികപ്പുറത്തമ്മ) ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 5 ന് ആരംഭിച്ച് 12 ന് സമാപിക്കും. തുറവൂർ സുധീഷ് യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി തൃച്ചാറ്റുകുളം അനീഷ് യജ്ഞ ഹോതാവുമാണ്. 5ന് വൈകിട്ട് 4 ന് ശ്രീഭൂതനിലം ക്ഷേത്രത്തിൽ നിന്ന് യജ്ഞമണ്ഡപത്തിലേക്ക് വിഗ്രഹഘോഷയാത്ര. ദീപാരാധനയ്ക്ക് ശേഷം യജ്ഞശാലയിൽ എൻ.കെ. മോഹനൻ എഴുപുന്ന ഭദ്രദീപപ്രകാശനം നടത്തും. അഡ്വ.പി.എസ്.ജ്യോതിസ് ഗ്രന്ഥ സമർപ്പണവും സിന്ധു വിജിമോൻ വിഭവ സമർപ്പണവും നിർവഹിക്കും. യജ്ഞ ദിനങ്ങളിൽ വിശേഷാൽ പൂജകൾക്ക് പുറമേ, വെളുപ്പിന് 5. 30 ന് മഹാഗണപതി ഹോമം, 7 ന് വിഷ്ണു സഹസ്രനാമം, 8 ന് ഭാഗവത പാരായണം,12 ന് പ്രഭാഷണം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം,വൈകിട്ട് 6.30 ന് ദീപാരാധന, 7 ന് നാമസങ്കീർത്തനം, രാത്രി 8 ന് കഥാപ്രവചനം എന്നിവ നടക്കും. ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് കെ.കെ.സുരേന്ദ്രൻ, സെക്രട്ടറി വി.എസ്.ഉദയപ്പൻ, വനിതാ സമിതി പ്രസിഡന്റ് ഷൈലജ സതീശൻ, സെക്രട്ടറി ലീനാ സിബു എന്നിവർ നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |