മാവേലിക്കര : മുറുക്ക് തൊണ്ടയിൽ കുടുങ്ങിയതിനെത്തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ചു. മാങ്കാംകുഴി മലയിൽ പടീറ്റതിൽ വിജീഷിന്റെയും ദിവ്യയുടെയും ഇരട്ടക്കുട്ടികളിലൊന്നായ വൈഷ്ണവാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. വീട്ടുകാർ കഴിച്ചു കൊണ്ടിരുന്ന മുറുക്കിൽ നിന്ന് ഒരു കഷണം എടുത്ത് കഴിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: വൈഗ. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |