വ്യത്യസ്ത ഭാവങ്ങളുമായി പാർവതി തിരുവോത്ത് . അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പാർവതി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം പുതുമ നിറഞ്ഞതാണ്. മേക്കോവർ ചിത്രങ്ങളും ആരാധകർക്കായി പങ്കുവച്ചിരുന്നു. സിനിമയിലെ വ്യത്യസ്തതപോലെ മേക്കോവറിലും പാർവതി അത്ഭുതപ്പെടുത്താറുണ്ട്. മലയാളത്തിലെ മികച്ച നടിമാരുടെ ശ്രേണിയിലാണ് എപ്പോഴും പാർവതിയുടെ സ്ഥാനം.
ഒൗട്ട് ഒഫ് സിലബസ് എന്ന ചിത്രത്തിലൂടെ അഭിനയ യാത്ര തുടങ്ങിയ പാർവതി മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിച്ച പുഴു സിനിമയിൽ അസാധാരണമായ പ്രകടനം തന്നെ കാഴ്ചവച്ചു. വിക്രം നായകനാവുന്ന തങ്കലാൻ ആണ് റിലീസിന് ഒരുങ്ങദന്ന ചിത്രം. ഉള്ളൊഴുക്ക്, ഹെർ എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മലയാള ചിത്രങ്ങൾ. അടുത്ത ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ പാർവതി എന്ത് അത്ഭുതമാകും കാട്ടുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |