ചാരുംമൂട് : കെ.രാമചന്ദ്രൻ ഒറ്റക്കവിത അവാർഡ് ദാനവും 'പൂക്കൾവിഷം ' എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനവും നാളെ വൈകിട്ട് ആറിന് നൂറനാട് വന്ദേമാതരത്തിൽ നടക്കും. 'ഒരു മുറിയിൽ ഒരു കണ്ണാടിയിൽ' എന്ന കവിതയ്ക്കുള്ള 5555 രൂപയും വെങ്കല ശില്പവും ഉൾപ്പെടുന്ന അവാർഡ് കവി ഹരിശങ്കരനശോകന് ഹരി പെരുമന നൽകും. ചിത്രകാരൻ വി.ഉണ്ണികൃഷ്ണന്റെ രേഖാചിത്ര സമാഹാരത്തിന്റെ സമർപ്പണവും വിദ്യാഭ്യാസ സ്കോളർഷിപ്പ് , ചികിത്സാസഹായനിധി ഇവയുടെ വിതരണവും നടക്കും. പി.പരമേശ്വരൻ പിള്ള, ആർ.പ്രദീപ്, ജി.രാജേഷ്,ലേഖ കോയിയ്ക്കലേത്ത്, എസ്.കാഞ്ചന, ആർ.സന്തോഷ് ബാബു, വി.കെ.രാജു, കെ.രാജേന്ദ്രൻ, എസ്. ആദിത്യൻ, ദേവി നിരഞ്ജന എന്നിവർ പങ്കെടുക്കുമെന്ന് കൺവീനർ ഡോ.സുരേഷ് നൂറനാട് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |