SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

തിരഞ്ഞെടുപ്പ് ഫലം വ്യാജ പ്രചാരണത്തിന് മറുപടി: വി. മുരളീധരൻ

Increase Font Size Decrease Font Size Print Page
v-muraleedharan

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി നേടിയ ചരിത്ര വിജയം കേരളത്തിൽ നരേന്ദ്ര മോദിക്കെതിരെ ഭരണ-പ്രതിപക്ഷങ്ങൾ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കുള്ള മറുപടിയും സദ്‌ഭരണത്തിന് ജനം നൽകിയ അംഗീകാരവുമാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ഇരട്ട എൻജിൻ സർക്കാരിന്റെ കരുത്ത് ജനം മനസിലാക്കി. ഇന്ത്യാ മുന്നണി മുദ്രാവാക്യത്തിൽ മാത്രം ഒതുങ്ങി. മുന്നണിക്ക് ഒരു പ്രസക്തിയും ഇല്ലെന്ന് ജനം വിധിയെഴുതി. ഇ.ഡി വേട്ടയാടൽ അടക്കമുള്ള പ്രചാരണം വോട്ടർമാർ തള്ളി. തെലങ്കാനയിൽ സീറ്റ് വർദ്ധിച്ചത് ദക്ഷിണേന്ത്യയിലും ബി.ജെ.പിയുടെ പ്രസക്തിയേറ്റി. ഹിന്ദി ഹൃദയ ഭൂമിയിൽ കണ്ട വിധി കേരളത്തിലും അലയൊലി ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

TAGS: V MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY