കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണയിടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഓഫീസിൽ ഹാജരായില്ല. തൃശൂരിൽ നവകേരളസദസ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ.ഡിയെ അറിയിച്ചിരുന്നു.
നേരത്തെ രണ്ടുതവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. രണ്ടു തവണയും ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്ന് ഇ.ഡി പറയുന്നു. ബാങ്ക് തട്ടിപ്പിൽ സി.പി.എം നടത്തിയ അന്വേഷണം, പാർട്ടിയുടേതെന്ന് സംശയിക്കുന്ന രണ്ട് അക്കൗണ്ടുകളുടെ വിവരങ്ങൾ തുടങ്ങിയവയാണ് വർഗീസിൽ നിന്ന് ആരായുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |