SignIn
Kerala Kaumudi Online
Saturday, 27 July 2024 8.24 AM IST

'ഇനി കാണ പോവത് നിചം'; മലൈക്കോട്ടൈ വാലിബൻ എത്തി, ലാലേട്ടന്റെ മാസ് ഡയലോഗുമായി

malaikottai-vaaliban

മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ആമേനുശേഷം പി എസ് റഫീക്കിന്റെ രചനയിൽ ഒരുങ്ങുന്ന ലിജോ ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ബോളിവുഡ് താരം വിദ്യുത് ജംവാൾ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മധു നീലകണ്ഠൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചുരുളിക്കുശേഷം ലിജോയും മധു നീലകണ്ഠനും വീണ്ടും ഒരുമിക്കുകയാണ് മലൈക്കോട്ടൈ വാലിബനിൽ.

പി എസ് റഫീഖിന്റേതാണ് തിരക്കഥ. ലിജോയുടെ ശിഷ്യനും സംവിധായകനുമായ ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ജല്ലിക്കെട്ടിനുശേഷം സംഗീത സംവിധായകൻ പ്രശാന്ത് പിള്ള വീണ്ടും ലിജോ ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷി​ബു​ ​ബേ​ബി​ ​ജോ​ണി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ൽ​ ​ആ​രം​ഭി​ച്ച​ ​ജോ​ൺ​ ​മേ​രി​ ​ക്രി​യേ​റ്റീ​വ് ​ലി​മി​റ്റ​ഡി​നൊ​പ്പം​ ​മാ​ക്സ് ​ലാ​ബ് ​സി​നി​മാ​സ്,​ ​ആ​മേ​ൻ​ ​മൂ​വി​ ​മോ​ൺ​സ്റ്റ​റി,​ ​സെ​ഞ്ച്വ​റി​ ​ഫി​ലിം​സ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ജോ​ൺ​ ​മേ​രി​ ​ക്രി​യേ​റ്റീ​വി​ന്റെ​ ​ആ​ദ്യ​ ​നി​ർ​മ്മാ​ണ​ ​സം​രം​ഭ​മാ​ണ് 'മലൈക്കോട്ടൈ വാലിബൻ'. ഛായാഗ്രഹണം: മധു നീലകണ്‌ഠൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, MALAIKOTTAI VAALIBAN, TEASER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.