കൊച്ചി: കിഫ്ബി മസാല ബോണ്ടിറക്കിയതിൽ വിദേശനാണ്യ വിനിമയച്ചട്ട ലംഘനം നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിന്റെ ഭാഗമായി മുൻമന്ത്രി തോമസ് ഐസക്കിനും കിഫ്ബിക്കും വീണ്ടും സമൻസയയ്ക്കാൻ അനുമതി നല്കിയ സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഡിവിഷൻബെഞ്ച് റദ്ദാക്കി. സമൻസ് അയയ്ക്കുന്നത് വിലക്കി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തി വീണ്ടും സമൻസ് അയയ്ക്കാൻ മറ്റൊരു സിംഗിൾ ബെഞ്ച് അനുമതി നല്കിയിരുന്നു. ഇങ്ങനെ ഭേദഗതി വരുത്താനാവില്ലെന്ന് തോമസ് ഐസക്കും കിഫ്ബിയും നല്കിയ അപ്പീലിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്യുന്ന കിഫ്ബിയുടെയും തോമസ് ഐസക്കിന്റെയും ഹർജി സിംഗിൾബെഞ്ച് തന്നെ പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |