കോട്ടയം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോളേജുകളിൽ അദ്ധ്യാപക - അനദ്ധ്യാപകരിൽ സിംഹഭാഗവും മുന്നാക്കക്കാർ. ഈഴവരും പട്ടികജാതിക്കാരും നാമമാത്രം. പട്ടികവർഗത്തിൽ നിന്ന് ഒരാൾ പോലുമില്ല.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ദേവസ്വം ബോർഡ് സംവരണ വ്യവസ്ഥ പാലിക്കുന്നേയില്ല. നിയമനങ്ങൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് കൈമാറിയിട്ടുമില്ല. ബോർഡിന്റെ കള്ളക്കളിക്ക് സർക്കാർ കൂട്ടുനിൽക്കുകയാണ്.
കുമ്പളത്ത് ശങ്കുപ്പിള്ള മെമ്മോറിയൽ ഡി.ബി കോളേജ് ശാസ്താംകോട്ട, ശ്രീ അയ്യപ്പാ ഇരമല്ലിക്കര, പരുമല പമ്പാ കോളേജ്, ഡി.ബി കോളേജ് തലയോലപ്പറമ്പ് എന്നിവയാണ് ബോർഡിന്റെ കോളേജുകൾ. ആകെ 207 അദ്ധ്യാപകരും 101 അനദ്ധ്യാപകരും. ഇതിൽ പിന്നാക്കക്കാരായി 81 അദ്ധ്യാപകരും, 12 അനദ്ധ്യാപകരും മാത്രം. തലയോലപ്പറമ്പിലും, ശ്രീഅയ്യപ്പാ കോളേജിലും അനദ്ധ്യാപകരായി ഈഴവരാരുമില്ലെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
ശാസ്താംകോട്ട ഡി.ബി
അദ്ധ്യാപകർ : 85
പട്ടിക ജാതി : 3
പട്ടിക വർഗം : 0
ഈഴവരടക്കം ഒ.ബി.സി : 32
അനദ്ധ്യാപകർ : 38
പട്ടികജാതി : 0
പട്ടിക വർഗം : 0
ഈഴവ : 3
അയ്യപ്പാ കോളേജ്
അദ്ധ്യാപകർ : 27
പട്ടികജാതി : 2
പട്ടിക വർഗം : 0
ഈഴവരടക്കം ഒ.ബി.സി : 3
അനദ്ധ്യാപകർ : 9
പട്ടികജാതി : 0
പട്ടികവർഗം : 0
ഒ.ബി.സി : 3
പമ്പാ കോളേജ്
അദ്ധ്യാപകർ : 45
പട്ടികജാതി : 5
പട്ടികവർഗം : 0
ഈഴവരടക്കം ഒ.ബി.സി : 20
അനദ്ധ്യാപകർ : 28
പട്ടികജാതി : 1
പട്ടികവർഗം : 0
ഈഴവരടക്കം ഒ.ബി.സി : 6
തലയോലപ്പറമ്പ്
അദ്ധ്യാപകർ : 47
പട്ടികജാതി: 2
പട്ടികവർഗം:0
ഈഴവരടക്കം ഒ.ബി.സി: 14
അനദ്ധ്യാപകർ : 26
പട്ടികജാതി : 0
പട്ടികവർഗം : 0
ഒ.ബി.സി :0
ഈഴവ : 0
ദേവസ്വം ബോർഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണ വ്യവസ്ഥ പാലിക്കണമെന്നാവശ്യപ്പെട്ട് ഒന്നര വർഷം മുൻപ് നൽകിയ ഹർജിയിൽ തീരുമാനമായിട്ടില്ല. സർക്കാരും ബോർഡും പരസ്പരം പഴിചാരി കേസ് നീട്ടുകയാണ്.
-വി.ആർ.ജോഷി,
മുൻ ഡയറക്ടർ,
പിന്നാക്ക വികസന വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |