ന്യൂഡൽഹി: കഴിഞ്ഞ ആറ് വർഷത്തിനിടെ നിയമിതരായ 650 ഹൈക്കോടതി ജഡ്ജിമാരിൽ 492 പേരും (75.7%) ജനറൽ വിഭാഗത്തിൽ നിന്നാണെന്ന് കേന്ദ്രം. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിനെ രേഖാമൂലം അറിയിച്ചതാണിത്.
ഒ.ബി.സി വിഭാഗത്തിൽ നിന്ന് 76 പേർക്കും (11.70%), പട്ടികജാതി വിഭാഗത്തിൽ നിന്ന് 23 പേർക്കും (3.54%) പട്ടികവർഗ വിഭാഗത്തിൽ നിന്ന് 10 പേർക്കും (1.54%) ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് 36 പേർക്കുമാണ് (5.54%) നിയമനം ലഭിച്ചത്. 13 ജഡ്‌ജിമാരുടെ കാറ്റഗറി തിരിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട കാറ്റഗറി തിരിച്ചുള്ള കണക്കും ലഭ്യമല്ല.
രാജ്യത്തെ 790 ഹൈക്കോടതി ജഡ്ജിമാരിൽ വനിതകൾ 111 പേർ മാത്രം (14.1%). സുപ്രീംകോടതിയിൽ വനിതാ ജഡ്ജിമാർ മൂന്നു പേരും.
ഉന്നത നീതിന്യായ രംഗത്ത് നിലനിൽക്കുന്ന അസമത്വത്തിന്റെ വിശദവിവരങ്ങളാണ് പുറത്തു വന്നതെന്നും വനിത, പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് കൊളീജീയവും സർക്കാരും കൈക്കൊള്ളണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |