മാന്നാർ: കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ എൽ.പി സ്കൂളിൽ 'സ്‌കൂൾ ഒളിമ്പിക്സ്' എന്ന പേരിൽ നടന്ന സ്പോർട്സ് മീറ്റ് കുട്ടികളിൽ ആവേശം നിറച്ചു. സ്‌കൂൾ ഒളിമ്പിക്സിന് മുന്നോടിയായി മാന്നാർ പൊലീസ് സ്റ്റേഷന് സമീപത്തു നിന്ന് ആരംഭിച്ച ദീപശിഖാ റാലി പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യു ഉദ്‌ഘാടനം ചെയ്തു. അദ്ധ്യാപകരും പ്രീ പ്രൈമറി തലം മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്ത ദീപശിഖാ റാലിക്ക് കുട്ടികളുടെ ഫ്ലാഷ് മോബ് മിഴിവേകി. പ്രഥമാദ്ധ്യാപിക ഉമാ റാണി പതാക ഉയർത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് അൻസർ, വൈസ് പ്രസിഡന്റ് ഷാനവാസ്, അദ്ധ്യാപകരായ ജയശ്രീ, ജയലക്ഷ്മി, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ കായിക മത്സരങ്ങൾ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |