ന്യൂഡൽഹി : പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട നടപടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇ.ഡി സമർപ്പിച്ച ഹർജിയിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിക്ക് സുപ്രീംകോടതി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിലെ സ്വത്ത് കണ്ടുക്കെട്ടൽ അടക്കം നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. കെ.എം. ഷാജിക്കെതിരെയുളള വിജിലൻസ് അന്വേഷണവും റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിനൊപ്പം ഇ.ഡിയുടെ ഹർജിയും സുപ്രീംകോടതി പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |