തിരുവനന്തപുരം: വികസനാവശ്യങ്ങൾക്കായി സംസ്ഥാനസർക്കാർ 1100കോടി വായ്പയെടുക്കുന്നു. 26നാണ് ലേലം. കേന്ദ്രം ഇളവുകൾ നൽകിയ സാഹചര്യത്തിൽ വായ്പാലഭ്യത കൂടിയിട്ടുണ്ട്. കിഫ്ബി വായ്പകൾ പൊതുകടത്തിൽ ഉൾപ്പെടുത്തുന്നത് ഈ വർഷം ഒഴിവാക്കി.
ഇതിലൂടെ 3140കോടിയും വൈദ്യുതി മേഖല മെച്ചപ്പെടുത്താനായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ കെ.എസ്.ഇ.ബിയുടെ വായ്പാബാദ്ധ്യതയിൽ 75% ആയ 767കോടി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ മറ്റൊരു 5500കോടിയും വായ്പയെടുക്കാനാകും.
നടപ്പ് സാമ്പത്തിക വർഷത്തെ അവസാനപാദത്തിൽ 5131കോടിയും വായ്പയെടുക്കാം. ഡിസംബറിൽ സാമൂഹ്യക്ഷേമപെൻഷൻ നൽകാനും ക്രിസ്മസ് പുതുവത്സര വിപണിയിടപെടൽ തുടങ്ങിയവയ്ക്കുമായി 2000കോടി വായ്പയെടുത്തിരുന്നു. അതിന് പുറമെയാണ് വീണ്ടും വായ്പയെടുക്കാനുള്ള നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |