തിരുവനന്തപുരം: ഒഴിവുള്ള എൽ എൽ.എം സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഇന്ന് വൈകിട്ട് മൂന്നിനകം ceekinfo.cee@kerala.gov.inൽ അറിയിക്കണം. അന്തിമ അലോട്ട്മെന്റ് 23ന് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ- : 04712525300
ഡിഫാം. ഫലം
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് 1 ഇആർ1991 (സപ്ലിമെന്ററി) ഏപ്രിൽ പരീക്ഷയുടെയും പാർട്ട് 11 (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെയും ഫലം www.dme.kerala.gov.in ൽ.
സ്പെഷ്യൽ അലോട്ട്മെന്റ്
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, മറ്റ് പാരാമെഡിക്കൽ കോഴ്സുകൾ എന്നിവയിൽ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അംഗീകാരം ലഭിച്ച കോളേജുകളിലേക്കും പ്രവേശനത്തിന് www.lbscentre.kerala.gov.in ൽ 26ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് 27നാണ്.
സർട്ടിഫിക്കറ്റ് കോഴ്സുകൾ
തിരുവനന്തപുരം: പൂജപ്പുര മാജിക് അക്കാഡമിയിൽ ഡിപ്ലോമ ഇൻ മാജിക്കൽ ആർട്ട്, സർട്ടിഫിക്കറ്റ് ഇൻ മാജിക്കൽ ആർട്ട് കോഴ്സുകളുടെ പുതിയ ബാച്ച് ജനുവരിയിൽ ആരംഭിക്കും. എസ്.എസ്.എൽ.സിയോ തത്തുല്യമോ പാസായവർക്ക് സി.എം.എയ്ക്കും കേരളസർവകലാശാലയുടെ സർട്ടിഫിക്കറ്റ് ഇൻ മാജിക്കൽ ആർട്ട് കോഴ്സ് പാസായവർക്കോ ഒരു വർഷം മാജിക് രംഗത്ത് പ്രവർത്തിച്ചിട്ടുള്ളവർക്കോ ഡിപ്ലോമ കോഴ്സിനും ജനുവരി 31വരെ അപേക്ഷിക്കാം.ഫോൺ: 04712358910, 9446078535
പ്രോജക്ട് കോ ഓർഡിനേറ്റർ
തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ കേരളം വിവിധ ആയുഷ് പബ്ലിക് ഹെൽത്ത് പ്രോഗ്രാമുകളിലേക്ക് പ്രോജക്ട് കോഓർഡിനേറ്ററുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 30നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in.ഫോൺ: 0471 2474550.
കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിൽ പരിശീലനം
തിരുവനന്തപുരം : കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യു.എസ്) തിരുവനന്തപുരം മെഡിക്കൽ കോളജ് കാത്ത് ലാബ് പ്രോഗ്രസീവ് കെയർ യൂണിറ്റിലേക്ക് (പി.സി.യു) നഴ്സിംഗ് വിഭാഗത്തിൽ പരിശീലനം നൽകുന്നു. 27ന് രാവിലെ 10.30ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് : www.khrws.kerala.gov.in.
വനിതാ സംരംഭകർക്ക് പ്രോത്സാഹനമായി വി മിഷൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ സംരംഭകരുടെ ബിസിനസ് വിപുലീകരണത്തിന് അധിക മൂലധനവും പ്രോത്സാഹനങ്ങളും ഉറപ്പാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ 'വി മിഷൻ' പദ്ധതി. 10 ലക്ഷം രൂപയോ അതിൽ കൂടുതലോ വിറ്റുവരവുള്ള സംരംഭങ്ങൾക്കാണ് കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെ.എസ്.ഐ.ഡി.സി) വഴി സാമ്പത്തിക സഹായം ലഭിക്കുക.
ഈ വർഷം നടന്ന വനിതാ സംരംഭകത്വ ഉച്ചകോടിയിൽ വനിതാ സംരംഭങ്ങൾക്കുള്ള വായ്പത്തുക വർദ്ധിപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് 'വി മിഷൻ' പദ്ധതിയുടെ വായ്പത്തുക 25 ലക്ഷം രൂപയിൽ നിന്ന് 50 ലക്ഷമായി ഉയർത്തി. 4.5 ശതമാനം പലിശയാണ് ഈടാക്കുക. 5മുതൽ 6 വർഷംവരെ തിരിച്ചടവുള്ള ഈ വായ്പയുടെ മൊറട്ടോറിയം 6 മാസമാണ്.
സ്ത്രീകളിലെ സംരംഭകത്വശീലം വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് 'വി മിഷൻ' സംരംഭം പരിഷ്കരിച്ചതെന്ന് കെ.എസ്.ഐ.ഡി.സി എം.ഡിയും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |