വൈക്കം : വെള്ളൂർ കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിൽ (കെ.പി.പി.എൽ) വീണ്ടും തീപിടിത്തം. ഇന്നലെ പുലർച്ചെ നാലോടെയാണ് ബോയിലറിൽ കൽക്കരി എത്തിക്കുന്ന കൺവേയർ ബെൽറ്റിൽ തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി വിഭാഗം തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും മൂന്ന് ബെൽറ്റും കത്തിനശിച്ചു. കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്‌സ് യൂണിറ്റുകൾ മൂന്ന് മണിക്കൂർ എടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി. കമ്പനിയുടെ നിറുത്തിയിട്ടിരുന്ന ബോയിലർ ബുധനാഴ്ച മുതലാണ് പ്രവർത്തിപ്പിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബർ 5ന് പ്രധാന പേപ്പർ മെഷീനിലുണ്ടായ തീപിടിത്തത്തിൽ പേപ്പർ പ്ലാന്റ് പൂർണ്ണമായി കത്തിനശിച്ച് കോടികളുടെ നഷ്ടം സംഭവിച്ചിരുന്നു. നവംബർ 28നാണ് പ്രവർത്തനം പുനഃരാരംഭിച്ചത്. അടിക്കടിയുള്ള തീപിടിത്തത്തിൽ വിദഗ്ദ്ധ അന്വേഷണം വേണമെന്ന് തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |