ഭുവനേശ്വർ: ഭുവനേശ്വറിലെ കിറ്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല വനിത ചാമ്പ്യൻഷിപ്പിൽ സമാപന ദിനത്തിൽ ട്രിപ്പിൾ ജമ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ മീര ഷിബു സ്വർണവും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അലീന ടി സജി വെള്ളിയും നേടി. അവസാന റൗണ്ട് ആരംഭിക്കുന്നത് വരെ ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ മൂന്നാംവർഷ ഡിഗ്രി വിദ്യാർത്ഥിയായ അലീനയായിരുന്നു (12.77 മീറ്റർ) ഒന്നാംസ്ഥാനത്ത്. എന്നാൽ അവസാന റൗണ്ടിൽ 12.79 മീറ്റർ പിന്നിട്ട് മീര സ്വർണത്തിലേക്ക് ചാടിയെത്തുകയായിരുന്നു . അലീനയുടെ ആദ്യ ദേശീയ മെഡലാണിത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ടീമിന് ലഭിച്ച ഏക വ്യക്തിഗത മേഡലാണ് അലീനയുടേത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |