ന്യൂഡൽഹി: 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ ഹാഫിസ് സയീദിന്റെ മകനും ലക്‌ഷറെ ത്വയ്ബ ഭീകരനുമായ തൽഹ സയീദ് പാകിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് മേഖലയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാണെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം.
മറ്റ് രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിൽ അഭിപ്രായം പറയാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. ഭീകര ബന്ധമുള്ളവർ പാക് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് പുതിയ കാര്യമല്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. തൽഹയെ കഴിഞ്ഞ വർഷം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
അതേ സമയം, ഭീകരർക്കു ധനസഹായം നൽകിയതടക്കം ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ ഹാഫിസ് സയീദിനെ കൈമാറാൻ പാകിസ്ഥാനോട് ആവശ്യപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഹാഫിസിനെ വിട്ടുനൽകാൻ പാകിസ്ഥാന് ഇന്ത്യ ഔദ്യോഗിക കത്ത് നൽകിയെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |