ലണ്ടൻ: യു.കെ പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. സഹകരണം, സുരക്ഷ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. പ്രതിരോധ വ്യവസായ സഹകരണം ശക്തമാക്കാൻ ധാരണയായി. രണ്ടു ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ച രാത്രിയാണ് രാജ്നാഥ് സിംഗ് യു.കെയിലെത്തിയത്.
ലണ്ടനിലെ ടാവിസ്റ്റോക്കിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ ആദരം അർപ്പിച്ചുകൊണ്ടാണ് ഇന്നലെ ഔദ്യോഗിക പരിപാടികൾക്ക് അദ്ദേഹം തുടക്കമിട്ടത്. തുടർന്ന് ലണ്ടനിലെ ഹോഴ്സ് ഗാർഡ്സ് പരേഡ് ഗ്രൗണ്ട്സിൽ ഗാർഡ് ഒഫ് ഓണർ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. ലണ്ടനിലെ അംബേദ്കർ സ്മാരകവും സന്ദർശിക്കും. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ മന്ത്രി ഡേവിഡ് കാമറൺ എന്നിവരുമായി രാജ്നാഥ് സിംഗ് ഇന്ന് ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |