ഇന്ത്യൻ ടൂറിസത്തെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിച്ച് നടി ശ്വേതാ മേനോൻ. ലക്ഷദ്വീപും ആൻഡമാനും പോലുള്ള ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്തതിന് ശേഷം വിദേശ രാജ്യങ്ങൾ കാണാമെന്നും നടി ഫേസ്ബുക്കിൽ കുറിച്ചു. ഇന്ത്യ - മാലദ്വീപ് പ്രശ്നങ്ങൾക്കിടെയാണ് നടിയുടെ പ്രതികരണം.
'വസുധൈവ കുടുംബകം. ലോകം ഒരു കുടുംബമായി ഞങ്ങൾ വിശ്വസിക്കുന്നു. എന്നാൽ എന്റെ രാജ്യത്തെക്കുറിച്ച് പറയുമ്പോൾ, അത് എന്റെ വൈകാരിക വശമാണ്. ഒരു പട്ടാളക്കാരന്റെ മകൾ എന്ന നിലയിൽ രാജ്യത്തെയോർത്ത് അഭിമാനം കൊള്ളുന്നു. നിങ്ങൾക്ക് ഞങ്ങളെ അപമാനിക്കാനാകില്ല. ഞങ്ങളുടെ ടൂറിസം വരുമാനം ഇനിയും ഉയരും. അതിനാൽ, നമുക്ക് നമ്മുടെ ലക്ഷദ്വീപും ആൻഡമാനും ഇന്ത്യൻ ദ്വീപുകൾ കണ്ട് തീർത്തതിന് ശേഷം വിദേശ രാജ്യങ്ങൾ കാണാം.
എന്റെ എല്ലാ ആരാധകരോടും ഇന്ത്യക്കാരോടും #ExploreIndianIslandsലേക്ക് പോകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. നമ്മുടെ പ്രാദേശിക ടൂറിസത്തെ പിന്തുണയ്ക്കണം. ഒരു ഇന്ത്യക്കാരിയയതിൽ ഞാൻ അഭിമാനിക്കുന്നു.'- ശ്വേത മേനോൻ കുറിച്ചു.
നേരത്തെ ഉണ്ണിമുകുന്ദനും ഇന്ത്യയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. മോദിയുടെ ലക്ഷദ്വീപിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് 'എന്റെ ബക്കറ്റ് ലിസ്റ്റിൽ ലക്ഷദ്വീപും ചേർത്തിരിക്കുന്നു' എന്നായിരുന്നു ഉണ്ണിയുടെ കുറിപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |