ധനുഷ് നായകനായി വിഘ്‌നേഷ് രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു നായിക. ചിത്രത്തിന്റെ പൂജ ഇന്ന് നടക്കും. ജയറാമും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിൽ എത്തുന്നു. വേൽ ഫിലിം ഇന്റർനാഷണണലിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂലായ് 14ന് ആരംഭിക്കും. ചിത്രത്തിൽ മുഴുനീള വേഷത്തിലാണ് ജയറാമും സുരാജ് വെഞ്ഞാറമൂടും എത്തുന്നത് . വിക്രം ചിത്രം വീരധീര ശൂരനിലൂടെ തമിഴ് അരങ്ങേറ്റം കുറിച്ച സുരാജ് വെഞ്ഞാറമൂട് രജനികാന്ത് ചിത്രം ജയിലർ 2 ലും അഭിനയിച്ചു.
സുരാജിന്റെ മൂന്നാമത്തെ തമിഴ് ചിത്രം ആണ്. ഇതാദ്യമായാണ് ധനുഷും മമിത ബൈജുവും ഒരുമിക്കുന്നത്.പോർതൊഴിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ വിഘ്നേഷ് രാജ.അതേസമയം തമിഴിൽ കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ് മമിത ബൈജു. വിജയ് ചിത്രം ജനനായകനിൽ ശ്രദ്ധേയ വേഷത്തിൽ മമിത എത്തുന്നുണ്ട്. സൂര്യയെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ആണ് നായിക.
പ്രദീപ് രംഗനാഥന്റെ ഡ്യൂഡ്, വിഷ്ണു വിശാലിന്റെ ഇരണ്ടുവാനം എന്നീ ചിത്രങ്ങളും മമിത നായികയായി ഒരുങ്ങുന്നുണ്ട്. ഇരണ്ടുവാനം റിലീസിന് സജ്ജമാണ്. മലയാളത്തിൽ നിവിൻ പോളി നായകനായ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണ് മമിത ബൈജുവിന്റെ പുതിയ ചിത്രം. പ്രേമലുവിന് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ശ്യാംപുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |