തിരുവനന്തപുരം: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം കാരണം ജീവഹാനിയുണ്ടാകുന്നവരുടെ ആശ്രിതർക്ക് 10ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വനത്തിൽ സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷവും പുറത്ത് സംഭവിക്കുന്നതിന് 2ലക്ഷവുമാണ് നൽകുക. 2022ഒക്ടോബറിൽ ഇതു സംബന്ധിച്ചിറക്കിയ ഉത്തരവ് ഭേദഗതി ചെയ്തു. ഭേദഗതിക്ക് 2022 ഒക്ടോബർ 25മുതൽ മുൻകാല പ്രാബല്യവും നൽകി. 1980ലെ കേരള റൂൾസ് ഫോർ പേമെന്റ് ഒഫ് കോമ്പൻസേഷൻ ടു വിക്ടിംസ് ഒഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് ചട്ടപ്രകാരമാണ് നഷ്ടപരിഹാരം നൽകുക. ഇതിലെ 2(എ) ചട്ടപ്രകാരം വന്യമൃഗം എന്ന നിർവചനത്തിലുള്ള ജീവികളുടെ ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നതിന് (വനത്തിനകത്തോ, പുറത്തോ) നൽകിവരുന്ന നഷ്ടപരിഹാരത്തുകയാണ് കടന്നലിന്റെയോ തേനീച്ചയുടെയോ കടിയോ കുത്തോ കാരണം ജീവഹാനി സംഭവിച്ചാലും നൽകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |