തിരുവനന്തപുരം : ഐ.ഐ.എം, ഐ.ഐ.ടി എന്നിവിടങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പിന് ഈമാസം 30വരെ അപേക്ഷിക്കാം. അപേക്ഷകർ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടിയിരിക്കണം. ബി.പി.എൽ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന. ഇവരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ടു ലക്ഷം രൂപ വരെയുള്ള എ.പി.എൽ വിഭാഗക്കാരെയും പരിഗണിക്കും. തിരഞ്ഞെടുക്കുന്നവർക്ക് കോഴ്സ് കാലാവധിക്കുള്ളിൽ പരമാവധി 50,000 രൂപ അനുവദിക്കും. അപേക്ഷകൾ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ www.minortiywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2300524, 04712302090
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |