കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ മന്ത്രി സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ തെറ്റില്ലെന്ന് ജില്ല കളക്ടർ സ്നേഹിൽ കുമാർ സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് വാഹനം കേടായതിനാലാണ് സ്വകാര്യവാഹനം ഉപയോഗിക്കേണ്ടിവന്നത്. സിറ്റി പൊലീസ് കമ്മിഷണറുടെ ആവശ്യപ്രകാരം എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് സ്വകാര്യവാഹനം അനുവദിച്ചതെന്നും കളക്ടർ വ്യക്തമാക്കി. വെസ്റ്റ്ഹില്ലിൽ നടന്ന റിപ്പബ്ലിക്ടദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കാൻ മാവൂരിലെ കൈരളി കൺസ്ട്രക്ഷൻസിന്റെ വാഹനം ഉപയോഗിച്ചെന്നായിരുന്നു ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |