വാഷിംഗ്ടൺ: അത്യാധുനിക എം.ക്യു. 9 റീപ്പർ ( പ്രിഡേറ്റർ ബി ) ഡ്രോണുകളും അവയുടെ ആയുധങ്ങളും ഇന്ത്യയ്ക്ക് വിൽക്കാനുള്ള 399 കോടി ഡോളറിന്റെ ( 34,000 കോടി രൂപ ) കരാറിന് അംഗീകാരം നൽകി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. 31 എം.ക്യു. 9 ഡ്രോണുകളാണ് ഇന്ത്യക്ക് വിൽക്കുന്നത്.
സംഘർഷ മേഖലകളായ പാക്, ചൈന അതിർത്തികളും രാജ്യത്തിന്റെ സമുദ്ര മേഖലയും നിരീക്ഷിക്കാൻ ഇവ ഉപകരിക്കും.
ഈ ഡ്രോണുകളിൽ ഘടിപ്പിക്കുന്ന 170 ഹെൽഫയർ മിസൈലുകളും 310 ലേസർ ബോംബുകളും 161ഗ്ലോബൽ പൊസിഷനിംഗ് ആൻഡ് ഇനർഷ്യൽ നാവിഗേഷൻ ഉപകരണങ്ങളും കരാറിന്റെ ഭാഗമാണ്.
2020ൽ ഡൊണാൾഡ് ട്രംപ് യു. എസ് പ്രസിന്റായിരിക്കെ കരാറിന്റെ ചർച്ച തുടങ്ങിയതാണ്. കഴിഞ്ഞ വർഷം യു.എസ് സന്ദർശനവേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡനുമായി ഇടപാട് വേഗത്തിലാക്കാൻ ചർച്ച നടത്തിയിരുന്നു. ഇനി യു.എസ് കോൺഗ്രസിന്റെ അംഗീകാരം നേടണം. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്.
15 എം.ക്യു. 9 - സീ ഗാർഡിയൻ മോഡൽ നാവികസേനയ്ക്ക്
16 എം.ക്യു. 9 - സ്കൈ ഗാർഡിയൻ മോഡൽ.
ഇവ എട്ടെണ്ണം വീതം കര, വ്യോമ സേനകൾക്ക്
നിർമ്മാണം - ജനറൽ അറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ്
കരുത്തൻ പ്രിഡേറ്റർ
രഹസ്യ വ്യോമാക്രമണങ്ങൾക്ക് യു.എസ് ഉപയോഗിക്കുന്നു
സമുദ്ര നിരീക്ഷണം, രഹസ്യാന്വേഷണം
റഡാറുകളുടെ കണ്ണിൽ പെടില്ല
ശത്രുലക്ഷ്യം തെരഞ്ഞു പിടിച്ച് തകർക്കും
അതിവിദൂര ലക്ഷ്യം തിരിച്ചറിയുന്ന വിഷ്വൽ സെൻസറുകൾ
വളരെ അകലെ നിന്ന് പ്രവർത്തിപ്പിക്കാം
നാല് ലേസർ എ.ജി.എം - 114 ഹെൽഫയർ മിസൈലും ലേസർ ബോംബുകളും
50,000 അടി ഉയരത്തിൽ 35 മണിക്കൂർ നിറുത്താതെ പറക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |