തിരുവനന്തപുരം: ആശാവർക്കർമാർക്ക് 1,000രൂപ വേതന വർദ്ധനവിന്റെ ഉത്തരവിറങ്ങി. ഡിസംബറിലാണ് വർദ്ധന പ്രഖ്യാപിച്ചിരുന്നത്. ഇതോടൊപ്പം രണ്ടുമാസത്തെ കുടിശ്ശികയും നൽകും. ഡിസംബർ മുതൽ മുൻകാല പ്രബല്യത്തോടെയാണ് വർദ്ധന. ഇതോടെ കുറഞ്ഞ പ്രതിമാസ ഓണറേറിയം 7,000 രൂപയാകും. കേന്ദ്ര സർക്കാർ ഇൻസെന്റീവായ 2,000രൂപയും കിട്ടും. കുടിശ്ശിക നൽകാൻ 31.35കോടി ധനവകുപ്പ് ഇന്നലെ അനുവദിച്ചു. ദേശീയ ആരോഗ്യ ഗ്രാമീണദൗത്യത്തിന് കീഴിൽ സംസ്ഥാനത്ത് 26,125 ആശാവർക്കർമാരാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |