'എൽ എൽ എൽ ബി' സിനിമയുടെ പ്രൊമോഷന് കറുത്ത സാരിയിൽ ഗ്ളാമറസായി പ്രത്യക്ഷപ്പെട്ട നടി ചൈത്ര പ്രവീണിന് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. കറുത്ത നെറ്റ് സാരിയുടെ ഉള്ളിൽ സ്കിൻ കളറുള്ള ബ്ളൗസ് ആയിരുന്നു ചൈത്ര ധരിച്ചിരുന്നത്. എന്നാൽ ബ്ളൗസ് ഇല്ലാതെയാണ് ചൈത്ര എത്തിയത് എന്ന തരത്തിലായിരുന്നു വിമർശനങ്ങൾ ഉയർന്നത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ചൈത്ര
'വൈറലാകാൻ വേണ്ടി മനഃപൂർവം ധരിച്ചതല്ല. അത് അമ്മയുടെ സാരിയും ബ്ളൗസുമാണ്. അഭിനയത്തോടുള്ള താത്പര്യം കൊണ്ടാണ് മോഡലിംഗിലൂടെ സിനിമയിൽ എത്തിയത്. കോഴിക്കോടിനെ ഏറെ സ്നേഹിക്കുന്ന തന്നെ 'കോഴിക്കോട് എന്ന് പറയുന്നത് അപമാനമാണെന്ന് 'കമന്റുകൾ ഏറെ വേദനിപ്പിച്ചു. ആ ഡ്രസ് ധരിച്ചതിന് ശേഷം ഞാൻ അമ്മയെ വീഡിയോ കോൾ ചെയ്തു കാണിച്ചിരുന്നു. കറുപ്പിൽ നീ സുന്ദരിയായിട്ടുണ്ടെന്ന് അമ്മ പറഞ്ഞ ആത്മവിശ്വാസത്തിലാണ് ആ പരിപാടിയിൽ പങ്കെടുത്തത്. നമ്മൾ മോശമല്ലാത്ത ഡ്രസ് ധരിച്ചാലും ആളുകൾ ചൂഴ്ന്നു നോക്കുന്നതിനെ ഒന്നും പറയാൻ പറ്റില്ലല്ലോ. ഞാൻ ഒരു ദന്തഡോക്ടറാണ്. സാരിയാണ് ഇഷ്ടവേഷം. സാരിയുടുക്കുമ്പോൾ മാറിന്റെ വിടവും വയറും എല്ലാം കണ്ടെന്നുവരാം. അത് സ്ത്രീസൗന്ദര്യമാണ്. അതിനെ അങ്ങനെ കണ്ടാൽ മതിയല്ലോ. അതിൽ ഞാൻ ഒരു തെറ്റും കണ്ടിട്ടില്ല.'- ചൈത്ര പ്രവീൺ പറയുന്നു.
നവാഗതനായ എം.എം. സിദ്ദിഖ് സംവിധാനം ചെയ്യുന്ന എൽ എൽ ബി സിനിമയിൽ ശ്രീനാഥ് ഭാസി, അശ്വത് ലാൽ, വിശാഖ് നായർ എന്നിവരാണ് നായകൻമാർ. സൽമ എന്ന പ്രധാന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചൈത്ര പ്രവീൺ അവതരിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |