വെച്ചൂർ: വെച്ചൂർ ഗ്രാമപഞ്ചായത്തിന്റെ 2023-,24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വനിതകൾക്കായുള്ള ക്യാൻസർ രോഗനിർണയ പരിശോധനാ പദ്ധതിയായ ക്യാൻ കോട്ടയത്തിന്റെ ഭാഗമായി കുടവെച്ചൂർ ദേവിവിലാസം ഹൈസ്‌കൂളിൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണിലാൽ, വാർഡ് മെമ്പർമാരായ മറിയക്കുട്ടി, സ്വപ്ന എന്നിവർ പങ്കെടുത്തു. ചേർത്തല പ്രത്യാശ ക്യാൻസർ കെയർ സെന്ററിലെ ഡോ.സുരിജ് സാലി ക്യാൻസറിനെകുറിച്ച് ബോധവൽക്കരണ ക്ലാസ നടത്തി. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.കെ.ബി ഷാഹുലിന്റെ നേതൃത്വത്തിൽ ചേർത്തല പ്രത്യാശ ക്യാൻസർ കെയർ സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ക്യാമ്പിൽ ആരോഗ്യപ്രവർത്തകർ, ആശാപ്രവർത്തകർ എന്നിവർ പങ്കെടുത്തു. തുടർചികിത്സ ആവശ്യമുള്ളവർക്ക് അൾട്രാ സൗണ്ട്, മാമോഗ്രാം എന്നീ പരിശോധനകൾ സൗജന്യമായി ലഭിക്കുന്നതാണെന്നും അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |