തൃശൂർ: ബ്രസീലിയൻ തദ്ദേശീയ വിഷയങ്ങളെ ആസ്പദമാക്കി പോർച്ചുഗീസിലുള്ള അപത്രിദസിന് സദസിന്റെ നിറഞ്ഞ കൈയ്യടി. മനുഷ്യരുടെ പ്രതിസന്ധികളും കുടിയേറ്റവും പറഞ്ഞ് സമകാലിക രാഷ്ട്രീയം അവതരിപ്പിച്ച ഉദ്ഘാടന നാടകം കാണികൾക്ക് വിരുന്നായി മാറി. 55 മിനുറ്റ് ദൈർഘ്യമുള്ള നാടകം ബ്രസീലിയൻ നാടകസംഘമായ കമ്പാനിയാഡിടീയട്രൊയാണ് ഒരുക്കിയത്. ലെനേഴ്‌സൺ പോളോനിനിയാണ് സംവിധായകൻ. ഗ്രീക്ക് പുരാണത്തിലെ പ്രോമിത്യൂസ്, ഹെർക്കുലീസ്, കസാന്ദ്ര, ഹെക്യൂബ എന്നിവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നാടകകൃത്ത് കരീന കാസുസെല്ലി നാടകം എഴുതിയത്.
മാട്ടി കഥ
ഇംഗ്ലീഷ്, ബംഗ്ലാ, ഹിന്ദി ഭാഷകളിൽ ആവിഷ്‌കരിക്കപ്പെട്ട മാട്ടി കഥ (മണ്ണിന്റെ കഥ) സുന്ദർബെൻ കണ്ടൽകാടുകളെ ആസ്പദമാക്കിയുള്ളതാണ്. സുന്ദർബെനിലെ ദുർബലമായ സന്തുലിതാവസ്ഥയും മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ദൃശ്യവത്കരിക്കുന്നത്. ഡൽഹിയിലെ ട്രാംസ് ആർട്സ് ട്രസ്റ്റ് ഒരുക്കിയ നാടകം സംവിധാനം ചെയ്തത് ച്യോട്ടി ഘോഷും എം.ഡി. ഷമീമും ചേർന്നാണ്.
'കബീര ഖാരാ ബസാർ മേ'
വിഖ്യാത എഴുത്തുകാരൻ ഭിഷാം സാഹ്നി രചിച്ച 'കബീര ഖാരാ ബസാർ മേ' പതിനാലാം നൂറ്റാണ്ടിലെ വിശുദ്ധകവിയായിരുന്ന കബീർ ദാസിന്റെ ജീവിതത്തിന്റെ സാങ്കൽപ്പിക വിവരണമാണ്. സാമൂഹിക പ്രശ്‌നങ്ങളെ വിമർശിച്ച് അദ്ദേഹത്തിന്റെ തത്വശാസ്ത്രം പരാമർശിച്ച് മുന്നേറുന്ന വിധമായി നാടകാവതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |