കൊച്ചി: ഇന്റർനെറ്റ്, ഡി.റ്റി.പി, ഫോട്ടോസ്റ്റാറ്റ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്നും ക്ഷേമനിധി ബോർഡിന് കീഴിൽ മെഡിക്ലെയിം പദ്ധതി നടപ്പിലാക്കണമെന്നും ഇന്റർനെറ്റ് ഡി.റ്റി.പി ഫോട്ടോസ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ (ഐ.ഡി.പി.ഡബ്ല്യു.എ) ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മജീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കലാം നൊച്ചയിൽ അദ്ധ്യക്ഷനായി. കലാരംഗത്തെ മികവിനുള്ള പ്രഥമ പുരസ്‌കാരം കൊച്ചിൻ മൻസൂറിനും ആഗ്നസ് ജോജിക്കും വിദ്യാഭ്യാസ അവാർഡ് മരിയ മേഘയ്ക്കും സമ്മാനിച്ചു. റൂയിഷ് കോഴിശേരി,ജില്ലാ സെക്രട്ടറി സൈജൻ തെക്കിനേൻ, സുദർശൻ അലുങ്ങൽ, ദിനേശൻ മൂലകണ്ടം, നസീർ കൊച്ചി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |