അമ്പലപ്പുഴ : പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റിൽ മത്സ്യ മേഖലയെയും കാർഷിക മേഖലയെയും അവഗണിച്ചതിൽ പുന്നപ്ര വടക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ പ്രതിഷേധിച്ചു. കഴിഞ്ഞ വർഷം അനുവദിച്ച പല പദ്ധതികളും അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിയില്ലെന്നും കോൺഗ്രസ് ആരോപിച്ചു . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.വി. ഷാജി അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗം സാജൻ എബ്രഹാം, എൻ.ശിവദാസ്,ശശിധരൻ നായർ,പ്രസന്നകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അലൻ ഡെന്നിസ്, കുഞ്ഞുമോൾ , ലിസ വിൽസൺ,ലീല തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |