പത്തനംതിട്ട : ജില്ലയിൽ ചൂട് മുപ്പത്തിയാറ് ഡിഗ്രി കടന്നു. പകൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ . കുടിവെള്ള ക്ഷാമവും പകർച്ചവ്യാധിയും വർദ്ധിക്കുകയാണ്. വരും മാസങ്ങളിൽ ചൂട് വർദ്ധിക്കാനാണ് സാദ്ധ്യതയെന്ന് വിദഗ്ദ്ധർ പറയുന്നു.
നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പൈപ്പ് ലൈൻ പൊട്ടി ശുദ്ധജലം പലയിടത്തും പാഴാകുന്നു. പലയിടത്തും കിണറുകൾ വറ്റിത്തുടങ്ങി. കിലോ മീറ്ററുകൾ നടന്നാണ് പലരും ശുദ്ധ ജലം ശേഖരിക്കുന്നത്. ടാങ്കറുകളിൽ 500 ലിറ്ററിന് 300 രൂപയും അതിൽ കൂടുതലും നൽകി പുറത്ത് നിന്ന് വെള്ളം വാങ്ങുകയാണ് പലരും.
പത്തനംതിട്ട നഗരത്തിൽ ചുട്ടിപ്പാറ, അഞ്ചക്കാല, പെരിങ്ങമ്മല, ചുരുളിക്കോട്, കരിമ്പനാക്കുഴി എന്നിവിടങ്ങളിലും ജില്ലയിൽ മല്ലപ്പള്ളി, വെണ്ണിക്കുളം, മനയ്ക്കച്ചിറ, തിരുവല്ല, അടൂർ, തലച്ചിറ, സീതത്തോട്, ചിറ്റാർ എന്നിവിടങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മലയോര മേഖലയായ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ചൂട് ഏറ്റവും കൂടുതലുള്ളത്.
വാഹനങ്ങളിൽ തീപിടിക്കാൻ സാദ്ധ്യത
ചൂട് കൂടിയതോടെ വാഹനങ്ങൾക്ക് തീ പിടിത്തമുണ്ടാകാൻ സാദ്ധ്യത. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. വാഹനം കൈകാര്യം ചെയ്യുന്നവർക്ക് സുരക്ഷാ കാര്യങ്ങളിൽ വ്യക്തമായ മുൻകരുതൽ ഇല്ലാത്തത് അപകടങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുണ്ട്. എൽ.പി.ജി ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ, പഴയതും ശരിയായ പരിപാലനം ഇല്ലാത്തതുമായ വാഹനങ്ങൾ, ഇന്ധന ചോർച്ചയുള്ള വാഹനങ്ങൾ, അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന വാഹനങ്ങൾ എന്നിവ പെട്ടെന്ന് തീപിടിക്കാൻ സാദ്ധ്യത കൂടുതലാണ്. ഇങ്ങനെയുള്ള വാഹനങ്ങളുടെ എൻജിൻ അമിതമായി ചൂടാകുന്നുണ്ടോ എന്ന് പരിശോധിക്കണം. കൂളിംഗ് സിസ്റ്റം ശരിയായി പ്രവർത്തിച്ചില്ലെങ്കിൽ എൻജിൻ ഓവർ ഹീറ്റാകും. എൻജിൻ ഓയിൽ ലീക്കായാൽ ശരിയായ ലൂബ്രിക്കേഷൻ ലഭിക്കാതെ വരികയും എൻജിൻ വരണ്ട് അമിതമായി ചൂടാകുകയും തീ പിടിക്കുന്നതിന് കാരണമാവുകയും ചെയ്യും. പാർട്‌സുകൾ തേയ്മാനം വന്ന് നശിക്കുന്നതും തീ പിടിക്കുന്നതിന് കാരണമാകും. വാഹനം കൃത്യമായ ഇടവേളകളിൽ അംഗീകൃത സ്ഥാപനങ്ങളിൽ കൊടുത്ത് സർവീസ് ചെയ്യണം.
ശ്രദ്ധിക്കേണ്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |