കൊച്ചി: കെ.എസ്.ആർ.ടി.സി പെൻഷൻകാർ നല്കിയ കോടതി അലക്ഷ്യ ഹർജിയിൽ വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി 14ന് ഓൺലൈനിൽ ഹാജരാകണമെന്ന് ഹൈക്കോടതി. ട്രാൻസ്‌പോർട്ട് പെൻഷണേഴ്‌സ് ഫ്രണ്ടിന്റെ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണനയിലുള്ളത്.
പെൻഷൻ കാര്യത്തിൽ കൺസോർഷ്യവുമായി ചർച്ച തുടരുകയാണെന്നും പലിശയുടെ കാര്യത്തിലാണ് തീരുമാനമാകാത്തതെന്നും സർക്കാർ അറിയിച്ചു. മൂന്ന് മാസമായി പെൻഷൻ കിട്ടാത്തതിന്റെ ദുരിതം കാണാതിരിക്കാനാവില്ലെന്നും നിയമപരമായ അവകാശമാണ് പെൻഷനെന്നും കോടതി അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |