തിരുവനന്തപുരം: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ വിയോജിപ്പെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുലിന് രാജ്യത്തെവിടെയും മത്സരിക്കാനുള്ള അവകാശത്തെ മാനിക്കുന്നു. ഇന്ത്യ മുന്നണിയുടെ പോരാട്ടം ബി.ജെ.പിക്കെതിരെയാണ്. പോരാട്ടത്തിന്റെ കേന്ദ്രം ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റുകൾ കിട്ടുന്ന ഉത്തരേന്ത്യയാണോ, അതോ ആകെ 20 സീറ്റുകൾ മാത്രമുള്ള കേരളമാണോ എന്ന് കോൺഗ്രസ് വിശദീകരിക്കണം.
തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസിന്റെ മുഖ്യ എതിരാളി ഇടതുപക്ഷമാണോ സംഘപരിവാറാണോ എന്നതിനും മറുപടി പറയണം. രാഷ്ട്രീയ സാഹചര്യം മറക്കരുതെന്നാണ് വ്യക്തിപരമായ സ്‌നേഹം നിലനിറുത്തി രാഹുൽ ഗാന്ധിയോട് പറയാനുള്ളതെന്നും ബിനോയ് വിശ്വം പത്രസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |