SignIn
Kerala Kaumudi Online
Thursday, 10 September 2026 1.54 AM IST

പ്രമുഖ നേതാവ് ബി ജെ പിയിലേക്ക് മാറാൻ ആവശ്യപ്പെട്ടത് 100 കോടി, ലീഗില്ലാതെ മത്സരിച്ചാൽ കോൺഗ്രസ് തോറ്റ് തുന്നംപാടുമെന്ന് എം വി ഗോവിന്ദൻ

READ ENGLISH VERSION
tanur-boat-m-v-govindan

കോഴിക്കോട് : ഒരു പ്രമുഖ നേതാവ് ബി.ജെ.പിയിലേക്ക് മാറാൻ നൂറു കോടി ആവശ്യപ്പെട്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. കമൽനാഥ് വരെ മാറുന്ന നാട്ടിൽ ആരാണ് ബി.ജെ.പിയിൽ ചേരാത്തതെന്നും എം.വി. ഗോവിന്ദൻ ചോദിച്ചു. ഇലക്ടറൽ ബോണ്ടിൽ ഏറ്റവും കൂടുതൽ പണം കിട്ടിയത് ബി.ജെ.പിക്കാണ്. കോൺഗ്രസിനും പണംകിട്ടിയെന്നും അദ്ദേഹം പറ‌ഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗില്ലാതെ കോൺഗ്രസ് മത്സരിച്ചാൽ കോൺഗ്രസ് തോറ്റ് തുന്നംപാടുമെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു. ലീഗ് ഇല്ലാതെ രാഹുൽ വയനാട്ടിൽ മത്സരിക്കട്ടെ,​ അപ്പോൾ മനസിലാവും തോൽവി. ഗവർണർ ഉൾപ്പെടെ സി.പി.എമ്മിന് എതിരാണ്. കേന്ദ്ര ഏജൻസികളും. അവ ഏതെന്ന് എണ്ണിപ്പറയുന്നില്ലയ ഒരു കാര്യം പറഞ്ഞാൽ അത് നടപ്പിലാക്കും. അതാണ് പിണറായിയെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MVGOVINDAN, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA