തിരുവനന്തപുരം: ബിജെപി നേതാവ് കരമന ജയൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിൽ. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായാണ് കരമന ജയൻ നിയമിക്കപ്പെട്ടത്. ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇതുസംബന്ധിച്ച കത്ത് നൽകി.
കുമ്മനം രാജശേഖരന് പകരമാണ് നിയമനം. ജില്ലാ ജഡ്ജിക്ക് നൽകിയ കത്തിൽ സാംസ്കാരിക മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങളായിരിക്കുക.
ജില്ലയിലെ മുതിർന്ന നേതാവായ കരമന ജയൻ നിലിവിൽ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശാല മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |