തിരുവനന്തപുരം: ഓരോ വർഷവും ലക്ഷക്കണക്കിനാളുകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി തലസ്ഥാനത്തെത്തുന്നത്. പൊങ്കാല നേർന്ന ശേഷം ക്യാൻസർ മുക്തയായ അനുഭവം കൗമുദി ടിവിയിലൂടെ പങ്കുവച്ചിരിക്കുകയാണ് ഗുരുവായൂർ സ്വദേശിയായ ഭക്ത.
'2003ൽ ക്യാൻസർ ചികിത്സയ്ക്ക് ആർ സി സിയിൽ വന്നിരുന്നു. അമ്മയ്‌ക്കൊരു പൊങ്കാല നേർന്നാൽ അസുഖം മാറുമെന്നാണ് നമ്മൾ ഇവിടെ അറിയാൻ കഴിഞ്ഞത്. അങ്ങനെ പൊങ്കാല നേർന്ന് നമ്മൾ പോയി. 2006ൽ ആർ സി സിയിലെ ഡോക്ടർ പറഞ്ഞു ട്രീറ്റ്‌മെൻറൊക്കെ കഴിഞ്ഞ് ഇനി കുഴപ്പമില്ല, ഇനി ഇങ്ങട് വരണ്ടെന്ന് പറഞ്ഞു. 2006 മുതൽ ഇവിടെ പൊങ്കാലയിടുകയാണ്.' - ഭക്തയും ഭർത്താവും പറഞ്ഞു. പറ്റുന്നിടത്തോളം പൊങ്കാലയിടുമെന്നും അവർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |