കോഴിക്കോട്: കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതിയാണ് നടന്നതെന്നും, ഇക്കാര്യത്തിൽ തനിക്കല്ല മുഖ്യമന്ത്രിക്കാണ് ഉത്തരവാദിത്തമെന്നായിരുന്നു അന്നത്തെ ആരോഗ്യ മന്ത്രി കെ.ശൈലജയുടെ പ്രതികരണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ
പറഞ്ഞു.
അഴിമതിക്കാർ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടുകൊണ്ടാണ് ആരോപണം ചർച്ചയാവാതിരുന്നത്. പി.പി.ഇ കിറ്റ് അഴിമതി ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ചോദിക്കും.
സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് അന്വേഷണം ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |