SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.29 PM IST

ഇവർ എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പോരാളികൾ

ldf

 പന്ന്യൻ രവീന്ദ്രൻ - തിരുവനന്തപുരം

കണ്ണൂർ ജില്ലയിലെ കക്കാട്ട് ജനനം. 1964 ജനുവരിയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗം. 1979 മുതൽ 82 വരെ എ.ഐ.വൈ.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. 1982 മുതൽ 86 വരെ സി.പി.ഐ അവിഭക്ത കണ്ണൂർ ജില്ലാ സെക്രട്ടറി. 1982ൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. 1996 മുതൽ ഒമ്പതു വർഷം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി. 2005ൽ തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭാംഗം. 2005ൽ ദേശീയ എക്സിക്യൂട്ടിൽ. 2012 മുതൽ 2015 വരെ സിപിഐ സംസ്ഥാന സെക്രട്ടറിയായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാനുമായിരുന്നു. ഭാര്യ: രത്നവല്ലി. മക്കൾ: രാകേഷ്, രൂപേഷ്, രതീഷ്.

 വി. ജോയി (55)- ആറ്റിങ്ങൽ

ചിറയിൻകീഴിലെ അഴൂരിൽ ജനനം. കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, യൂണിയൻ എക്സിക്യൂട്ടീവ് അംഗം, സെനറ്റ് അംഗം, എസ്.എഫ്‌.ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. അഴൂർ പഞ്ചായത്ത് പ്രസിഡന്റായും ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ വർക്കലയിൽ നിന്ന് 2016ൽ നിയമസഭാംഗമായി. 2023 ജനുവരിയിൽ ജില്ലാ സെക്രട്ടറിയായി. തുടർന്ന് സംസ്ഥാന കമ്മറ്റിയംഗം. അഴൂർ പെരുങ്ങുഴി സൗഹൃദത്തിൽ പരേതരായ വിജയന്റെയും ഇന്ദിരയുടെയും മകനാണ്. ഭാര്യ: സുനിത. മക്കൾ: ആര്യ, ആർഷ.

 എം.​ ​മു​കേ​ഷ് ​-​ ​കൊ​ല്ലം

നി​ല​വി​ൽ​ ​കൊ​ല്ലം​ ​എം.​എ​ൽ.​എ​യാ​ണ് ​സി​നി​മാ​താ​രം​ ​കൂ​ടി​യാ​യ​ ​എം.​ ​മു​കേ​ഷ്.​ ​ര​ണ്ടാം​ ​ത​വ​ണ​യാ​ണ് ​കൊ​ല്ല​ത്ത് ​നി​ന്നും​ ​നി​യ​മ​സ​ഭാം​ഗ​മാ​യ​ത്.​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ 2016​ൽ​ 17611,​ 2021​ൽ​ 2072​ ​എ​ന്നി​ങ്ങ​നെ​ ​ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ​വി​ജ​യി​ച്ച​ത്.​ ​നാ​ട​കാ​ച​ര്യ​ൻ​ ​ഒ.​ ​മാ​ധ​വ​ന്റെ​യും​ ​പ്ര​സി​ദ്ധ​ ​നാ​ട​ക​ ​ന​ടി​ ​വി​ജ​യ​കു​മാ​രി​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​സം​ഗീ​ത​ ​നാ​ട​ക​ ​അ​ക്കാ​ദ​മി​ ​ചെ​യ​ർ​മാ​നാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​കേ​ഷ് ​ക​ഥ​ക​ൾ​ ​എ​ന്ന​ ​ഓ​ർ​മ്മ​ക്കു​റി​പ്പ് ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു.​ ​കൊ​ല്ലം​ ​പ​ട്ട​ത്താ​നം​ ​കി​ഴ​ക്കേ​വീ​ട്ടി​ലാ​ണ് ​താ​മ​സം.​ ​ഇ​തു​വ​രെ​ 303​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

​ ​സി.​എ.​ ​അ​രു​ൺ​ ​കു​മാർ - മാ​വേ​ലി​ക്ക​ര,
ക​ന്നി​ ​മ​ത്സ​രം.​ ​കാ​യം​കു​ളം​ ​കൃ​ഷ്ണ​പു​രം​ ​ചൂ​ള​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​പ​രേ​ത​നാ​യ​ ​കെ.​ ​അ​യ്യ​പ്പ​ന്റെ​യും​ ​കെ.​ ​ഓ​മ​ന​യു​ടെ​യും​ ​മ​ക​ൻ.​ 41​ ​വ​യ​സ്.​ ​എ.​ഐ.​എ​സ്.​എ​ഫി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വേ​ശം.​ ​കാ​യം​കു​ളം,​ ​മാ​വേ​ലി​ക്ക​ര,​ ​ആ​ല​പ്പു​ഴ​ ​കോ​ട​തി​ക​ളി​ൽ​ ​അ​ഭി​ഭാ​ഷ​ക​വൃ​ത്തി.​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം,​ ​സി.​പി.​ഐ​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​അം​ഗം,​ ​കൃ​ഷി​ ​വ​കു​പ്പ് ​മ​ന്ത്രി​ ​പി.​പ്ര​സാ​ദി​ന്റെ​ ​അ​ഡി​ഷ​ണ​ൽ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​ഭാ​ര്യ​:​ ​ജ​യ​ശ്രീ,​ ​മ​ക​ൾ​ ​:​ ​ആ​ത്മി​ക.


 എ.​എം.​ആ​രി​ഫ് - ​ ​ആ​ല​പ്പുഴ
സി​റ്റിം​ഗ് ​എം​പി.​ ​ലോ​ക്സ​ഭ​യി​ലേ​ക്ക് ​ര​ണ്ടാം​ ​മ​ത്സ​രം.​ ​മൂ​ന്നു​ ​ടേം​ ​നി​യ​മ​സ​ഭാം​ഗം.​ 1991​ൽ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലം​ഗം.​ ​ആ​ല​പ്പു​ഴ​ ​സ​ഖ​റി​യ​ബ​സാ​റി​ൽ​ ​പ​രേ​ത​രാ​യ​ ​അ​ബ്ദു​ൾ​ ​മ​ജീ​ദി​ന്റെ​യും​ ​ന​ബീ​സ​യു​ടെ​യും​ ​മ​ക​ൻ.​ 60​ ​വ​യ​സ്.​ 1992​ ​മു​ത​ൽ​ ​ചേ​ർ​ത്ത​ല​ ​കോ​ട​തി​യി​ലെ​ ​അ​ഭി​ഭാ​ഷ​ക​ൻ.​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം,​ ​സി.​പി.​എം​ ​ചേ​ർ​ത്ത​ല​ ​ഏ​രി​യ​ ​സെ​ക്ര​ട്ട​റി​ ​എ​ന്നീ​ ​നി​ല​ക​ളി​ലും​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഭാ​ര്യ​:​ ​ഷ​ഹ​നാ​സ് ​ബീ​ഗം​ ​(​ഹോ​മി​യോ​പ്പ​തി​ ​ഡോ​ക്ട​ർ​).​ ​മ​ക്ക​ൾ​:​ ​സ​ൽ​മാ​ൻ​ ​ആ​രി​ഫ് ​(​എം.​ബി.​എ​ ​ബി​രു​ദ​ധാ​രി​),​ ​റി​സ്വാ​ന​ ​ആ​രി​ഫ് ​(​അ​വ​സാ​ന​വ​ർ​ഷ​ ​ബി.​എ​ച്ച്.​എം.​എ​സ് ​വി​ദ്യാ​ർ​ത്ഥി​).

 ഡോ. ടി.എം. തോമസ് ഐസക് - പത്തനംതിട്ട

പാ​ർ​ല​മെ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ആ​ദ്യ​ ​പോ​രാ​ട്ടം.​ 1952​ ​സെ​പ്തം​ബ​ർ​ 26​ന് ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​കോ​ട്ട​പ്പു​റ​ത്ത് ​ജ​നി​ച്ചു.​ ​​ ​72​ വയസ്. ​സി.​പി.​എം​ ​കേ​ന്ദ്ര​ക​മ്മ​റ്റി​യം​ഗം.​ ​ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്റെ​ ​ശി​ൽ​പ്പി​ക​ളി​ൽ​ ​പ്ര​മു​ഖ​ൻ.​ 2001​ലും​ 2006​ലും​ ​മാ​രാ​രി​ക്കു​ളം​ ​മ​ണ്ഡ​ല​ത്തെ​യും​ 2011​ലും​ 2016​ലും​ ​ആ​ല​പ്പു​ഴ​ ​മ​ണ്ഡ​ല​ത്തെ​യും​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​നി​ധീ​ക​രി​ച്ചു. 2006​ൽ​ ​വി.​എ​സ്.​ ​അ​ച്യു​താ​ന​ന്ദ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ലും​ 2016​ൽ​ ​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ലും​ ​ധ​ന​കാ​ര്യ​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യി​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​

 തോമസ് ചാഴികാടൻ- കോട്ടയം

വെ​ളി​യ​ന്നൂ​രി​ൽ​ ​സി​റി​യ​ക് ​ഏ​ലി​യാ​മ്മ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൻ.​ 72​ ​വ​യ​സ്.​ ​സി.​എ​ക്കാ​ര​നാ​ണ്.​ ​പ​ഞ്ചാ​ബ് ​നാ​ഷ​ണ​ൽ​ ​ബാ​ങ്കി​ലെ​ ​മു​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ.​ 1991​ൽ​ ​ഏ​റ്റു​മാ​നൂ​രി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന​ ​സ​ഹോ​ദ​ര​ൻ​ ​ബാ​ബു​ ​ചാ​ഴി​കാ​ട​ന്റെ​ ​മ​ര​ണ​ത്തെ​ ​തു​ട​ർ​ന്ന് ​പ​ക​ര​ക്കാ​ര​നാ​യി.​ ​ഏ​റ്റു​മാ​നൂ​രി​ൽ​ ​നി​ന്ന് ​നാ​ല് ​ത​വ​ണ​ ​നി​യ​മ​സ​ഭാം​ഗം.​ 2019​ൽ​ ​കോ​ട്ട​യം​ ​ലോ​ക്‌​സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​ജ​യി​ച്ചു.​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​ടൗ​ൺ​ ​പ്ലാ​ന​റാ​യി​ ​വി​ര​മി​ച്ച​ ​ആ​ൻ​ ​ജേ​ക്ക​ബാ​ണ് ​ഭാ​ര്യ.

 ജോയ്സ് ജോർജ് -ഇടുക്കി

ഇ​ടു​ക്കി​ ​വാ​ഴ​ത്തോ​പ്പ് ​പാ​ലി​യ​ത്ത് ​ജോ​ർ​ജ്ജി​ന്റെ​യും​ ​മേ​രി​യു​ടെ​യും​ ​മ​ക​ൻ.​ ​വ​യ​സ് 53.​ 25​ ​വ​ർ​ഷ​മാ​യി​ ​ഹൈ​ക്കോ​ട​തി​യി​ലും​ ​സു​പ്രീം​കോ​ട​തി​യി​ലും​ ​അ​ഭി​ഭാ​ഷ​ക​ൻ.​ ​ഇ​ടു​ക്കി​ ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​നി​ന്ന് ​മ​ത്സ​രി​ക്കു​ന്ന​ത് ​മൂ​ന്നാം​ ​ത​വ​ണ.​ 2014​ൽ​ ​ജ​യി​ച്ചു.​ 201​​9​ൽ​ ​തോ​റ്റു.​ ​ ഭാ​ര്യ​:​ ​അ​നൂ​പ​ ​ജോ​യ്സ് ​(​വാ​ഴ​ത്തോ​പ്പ് ​സെ​ന്റ് ​ജോ​ർ​ജ്ജ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പി​ക​)​​.​ ​മ​ക​ൻ​:​ ​ജോ​ർ​ജ്ജി​ൻ​ ​ജോ​ർ​ജ്ജ് ​(​നി​യ​മ​ ​വി​ദ്യാ​ർ​ത്ഥി​)​.

 കെ.ജെ. ഷൈൻ - എറണാകുളം

കെ.​എ​സ്.​കെ.​ടി.​എ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം.​ ​ പ​റ​വൂ​ർ​ ​ന​ഗ​ര​സ​ഭാ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്‌​സ​ണാണ് ഷൈൻ.​ ​
സി.​പി.​എം​ ​പ​റ​വൂ​ർ​ ​ടൗ​ൺ​ ​ഈ​സ്റ്റ് ​ലോ​ക്ക​ൽ​ ​ക​മ്മി​റ്റി​ ​അം​ഗ​മാ​യ​ 53​കാ​രി​ ​ഇ​പ്പോ​ൾ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​സ​മ​ഗ്ര​ ​ശി​ക്ഷ​ ​കേ​ര​ള​യി​ൽ​ ​ട്രെ​യി​ന​റാ​ണ്.​ ​
ഭ​ർ​ത്താ​വ് ​റി​ട്ട.​ ​പ​ഞ്ചാ​യ​ത്ത് ​സീ​നി​യ​ർ​ ​സൂ​പ്ര​ണ്ട് ​ഡൈ​ന്യൂ​സ് ​തോ​മ​സ്.​ ​മ​ക്ക​ൾ​:​ ​ആ​രോ​മ​ൽ,​ ​അ​ല​ൻ,​ ​ആ​മി.

 സി. രവീന്ദ്ര നാഥ് - ചാലക്കുടി

2006​ ​മു​ത​ൽ​ 2021​ ​വ​രെ​ ​നി​യ​മ​സ​ഭാം​ഗം.​ 2016​ൽ​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി.​ ​ ​സി.​പി.​എം​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ക​മ്മി​റ്റി​യം​ഗ​വും​ ​തൃ​ശൂ​ർ​ ​സെ​ന്റ് ​തോ​മ​സ് ​കോ​ളേ​ജ് ​റി​ട്ട.​ ​ര​സ​ത​ന്ത്രം​ ​അ​ദ്ധ്യാ​പ​ക​നു​മാ​ണ്.​ ​ഭാ​ര്യ​:​ ​കേ​ര​ള​വ​ർ​മ​ ​കോ​ളേ​ജ് ​റി​ട്ട.​ ​അ​ദ്ധ്യാ​പി​ക​ ​പ്രൊ​ഫ.​ ​വി​ജ​യ.​ ​മ​ക്ക​ൾ​:​ ​ജ​യ​കൃ​ഷ്ണ​ൻ​ ​(​ആ​ലു​വ​),​ ​ഡോ.​ ​ല​ക്ഷ്മി​ ​ദേ​വി​ ​(​ആ​യു​ർ​വേ​ദ​ ​ഡോ​ക്ട​ർ​ ​അ​മേ​രി​ക്ക​).​ ​മ​രു​മ​ക്ക​ൾ​:​ ​രേ​ഷ്മ​ ​(​ഫെ​ഡ​റ​ൽ​ ​ബാ​ങ്ക്,​ ​തൃ​ശൂ​ർ​),​ ​ന​ന്ദ​കു​മാ​ർ​ ​(​എ​ൻ​ജി​നി​യ​ർ,​ ​അ​മേ​രി​ക്ക​).

 വി.എസ്. സുനിൽകുമാർ - തൃശൂർ

2006​ ​മു​ത​ൽ​ 2021​ ​വ​രെ​ ​നി​യ​മ​സ​ഭാം​ഗം.​ 2016​ലെ​ ​പി​ണ​റാ​യി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​കൃ​ഷി​മ​ന്ത്രി.​ 1992​ ​മു​ത​ൽ​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗം.​ ​എ.​ഐ.​എ​സ്.​എ​ഫ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​മു​ത​ൽ​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​വ​രെ​യെ​ത്തി.​ ​എ.​ഐ.​വൈ.​എ​ഫ് ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​മു​ത​ൽ​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​വ​രെ​യാ​യി.​ ​തൃ​ശൂ​ർ​ ​ഉ​പ​ഭോ​ക്തൃ​ഫോ​റം​ ​അം​ഗ​മാ​യി​രു​ന്ന​ ​അ​ഡ്വ.​ ​രേ​ഖ​ ​സു​നി​ൽ​കു​മാ​റാ​ണ് ​ഭാ​ര്യ.​ ​മ​ക​ൻ​:​ ​നി​ര​ഞ്ജ​ൻ​ ​കൃ​ഷ്ണ​ ​(​മ​ദ്രാ​സ് ​ക്രി​സ്ത്യ​ൻ​ ​കോ​ളേ​ജി​ൽ​ ​എം.​എ​ ​ഇ​ക്ക​ണോ​മി​ക്‌​സ്).

 എ. വിജയരാഘവൻ - പാലക്കാട്

സി.​പി.​എം​ ​പി.​ബി​ ​അം​ഗം.​ മുൻ സംസ്ഥാന സെക്രട്ടറി. 1956​ ​മാ​ർ​ച്ച് 23​ന് ​ആ​പ​മ്പാ​ട​ൻ​ ​പ​ര​ങ്ങോ​ട​ന്റെ​യും​ ​മാ​ളു​ക്കു​ട്ടി​യ​മ്മ​യു​ടേ​യും​ ​മ​ക​നാ​യി​ ​മ​ല​പ്പു​റ​ത്ത് ​ജ​ന​നം.​ ​ബി.​എ,​ ​എ​ൽ.​എ​ൽ.​ബി​ ​ബി​രു​ദ​ധാ​രി.
വി​ദ്യാ​ർ​ത്ഥി​ ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​ ​രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ ​വി​ജ​യ​രാ​ഘ​വ​ൻ​ 1986​ൽ​ ​എ​സ്.​എ​ഫ്‌.​ഐ​ ​ദേ​ശീ​യ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.1989​ൽ​ ​പാ​ല​ക്കാ​ട് ​നി​ന്നു​ ​ലോ​ക്സ​ഭ​യി​ലെ​ത്തി.​ 1998​ൽ​ ​രാ​ജ്യ​സ​ഭാം​ഗ​വു​മാ​യി.​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​വാ​ണ് ​ഭാ​ര്യ.​ ​മ​ക​ൻ​:​ ​ഹ​രി​കൃ​ഷ്ണ​ൻ.

 കെ. രാധാകൃഷ്ണൻ - ആലത്തൂർ

ദേ​വ​സ്വം​ ​വ​കു​പ്പ് ​മ​ന്ത്രി​. ചേ​ല​ക്ക​ര​ എം.​എ​ൽ.​എ​.​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം,​​​ ​മു​ൻ​ ​സ്പീ​ക്ക​ർ.​ 1964​ ​മാ​ർ​ച്ച് 24​ന് ​ഇ​ടു​ക്കി​യി​ലെ​ ​പു​ള്ളി​ക്കാ​ന​ത്ത് ​എം.​സി.​കൊ​ച്ചു​ണ്ണി​ ​-​ ​ചി​ന്ന​മ്മ​യു​ടെ​ ​മ​ക​നാ​യി​ ​ജ​ന​നം.​ ​1996​ൽ​ ​നി​യ​മ​സ​ഭ​യി​ലെ​ത്തി.​ ​ക​ന്നി​യ​ങ്ക​ത്തി​ൽ​ ​ഇ.​കെ.​ ​നാ​യ​നാ​ർ​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​പ​ട്ടി​ക​ ​ജാ​തി​ ​പ​ട്ടി​ക​ ​വ​ർ​ഗ​ ​ക്ഷേ​മം,​ ​യു​വ​ജ​ന​കാ​ര്യം​ ​വ​കു​പ്പ് ​മ​ന്ത്രി​യാ​യി.​ 2011​വ​രെ​ ​തു​ട​ർ​ച്ച​യാ​യി​ ​നി​യ​മ​സ​ഭ​യി​ലെ​ത്തി.​ ​പി​ന്നീ​ട് 2021​മ​ത്സ​രി​ച്ച് ​ര​ണ്ടാ​മ​തും​ ​മ​ന്ത്രി​യാ​യി.

 വി.​വ​സീ​ഫ് ​-​ ​മ​ല​പ്പു​റം

ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്,​ ​അ​ഖി​ലേ​ന്ത്യാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​ ​സി.​പി.​എം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു.​ ​കോ​ഴി​ക്കോ​ട് ​കൊ​ടി​യ​ത്തൂ​ർ​ ​സ്വ​ദേ​ശി.​ ​എം.​കോം,​ ​എം.​എ​ഡ് ​ബി​രു​ദ​ധാ​രി.​ 40​കാ​ര​നാ​യ​ ​വ​സീ​ഫ് ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​ഇ​താ​ദ്യം.​ ​കോ​ഴി​ക്കോ​ട് ​കൂ​മ്പാ​റ​ ​ഫാ​ത്തി​മാ​ബി​ ​മെ​മ്മോ​റി​യ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ന്റ​റി​ ​സ്‌​കൂ​ളി​ൽ​ ​അ​ദ്ധ്യാ​പ​ക​നാ​യി​രു​ന്നു.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ക്കൗ​ണ്ട്സ് ​ഓ​ഫീ​സ​റാ​യി​രു​ന്ന​ ​വ​ള​പ്പി​ൽ​ ​ബീ​രാ​ൻ​കു​ട്ടി​യു​ടെ​യും​ ​വ​ഹീ​ദ​യു​ടെ​യും​ ​മ​ക​നാ​ണ്.​ ​ഡോ.​അ​ർ​ഷി​ദ​യാ​ണ് ​ഭാ​ര്യ.​ ​ഐ​ൻ,​ ​അ​ലൈ​ൻ,​ ​അ​ഥീ​ൻ​ ​എ​ന്നി​വ​ർ​ ​മ​ക്ക​ളാ​ണ്.

 കെ.​എ​സ്.​ ഹം​സ​ ​-​ ​പൊ​ന്നാ​നി​

മു​സ്ലിം​ ​ലീ​ഗ് ​മു​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി.​ 57​ ​വ​യ​സ്.​ ​തൃ​ശൂ​രി​ലെ​ ​പാ​ഞ്ഞാ​ൾ​ ​സ്വ​ദേ​ശി​യാ​ണ്.​ ​ബി.​എ.​ഇ​ക്ക​ണോ​മി​ക്ക്സ് ​ബി​രു​ദ​ധാ​രി.​ ​നേ​ര​ത്തെ​ ​പാ​ഞ്ഞാ​ൾ​ ​പ​ഞ്ചാ​യ​ത്ത് ​മെ​മ്പ​റാ​യും​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. തൃ​ശൂ​രി​ലെ​ ​മ​ല​ബാ​ർ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​കോ​ളേ​ജി​ന്റെ​യും​ ​ഇ​ഖ്രാ​ ​എ​ഡ്യു​ക്കേ​ഷ​ണ​ൽ​ ​ആ​ൻ​ഡ് ​ചാ​രി​റ്റ​ബി​ൾ​ ​ട്ര​സ്റ്റി​ന്റെ​യും​ ​ചെ​യ​ർ​മാ​നാ​ണ്.​ ​ഭാ​ര്യ​ ​ന​സീ​മ.​ ​ഡോ.​ലു​ലു​ ​ത​സ്ലിം,​ ​അ​ഫ്താ​ബ്,​ ​മെ​താ​ബ്,​ ​ബ​തൂ​ൽ​ ​എ​ന്നി​വ​രാ​ണ് ​മ​ക്ക​ൾ.

 എളമരം കരീം - കോഴിക്കോട്

സി.​ഐ.​ടി.​യു​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി.​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​സി.​പി.​എം​ ​ക​ക്ഷി​ ​നേ​താ​വ്.​ ​മ​ല​പ്പു​റം​ ​ജി​ല്ല​യി​ൽ​ ​എ​ള​മ​ര​ത്ത് ​ജ​ന​നം.​ ​1970​ ​ൽ​ ​സി.​പി.​എം​ ​അം​ഗം.​ 1973​ൽ​ ​മാ​വൂ​ർ​ ​ഗ്വാ​ളി​യോ​ർ​ ​റ​യോ​ൺ​സ് ​ക​രാ​ർ​ ​തൊ​ഴി​ലാ​ളി​ ​യൂ​ണി​യ​ൻ​ ​അം​ഗം.​ 2005​ൽ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ക​മ്മി​റ്റി​ ​അം​ഗം.​ 2012​ൽ​ ​സം​സ്ഥാ​ന​ ​സ്രെ​ക​ട്ടേ​റി​യ​റ്റ് ​അം​ഗം.​ 2018​ൽ​ ​ക്രേ​ന്ദ​ക​മ്മി​റ്റി​ ​അം​ഗം.​ 1996​-​ൽ​ ​കോ​ഴി​ക്കോ​ട് ​നി​ന്നും​ 2006​ൽ​ ​ബേ​പ്പൂ​രി​ൽ​ ​നി​ന്നും​ ​നി​യ​മ​സ​ഭ​യി​ൽ.​ 2006​ൽ​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി.

 കെ.കെ. ശൈലജ- വടകര

പാ​ർ​ല​മെ​ന്റി​ലേ​ക്ക് ​ക​ന്നി​പോ​രാ​ട്ടം.1996​ൽ​ ​കൂ​ത്തു​പ​റ​മ്പ്, 2006​ൽ​ ​പേ​രാ​വൂ​ർ​ ,2016​ൽ​ ​കൂ​ത്തു​പ​റ​മ്പ് ​എ​ന്നിവിടങ്ങളിൽ നിന്ന്​ ​നി​യ​മ​സ​ഭയിലെത്തി.ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ട്ട​ന്നൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ റെ​ക്കോ​ഡ് ​ഭൂ​രി​പ​ക്ഷം.​ഒ​ന്നാം​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ൽ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ .​ ​സി.​പി.​എം.​കേ​ന്ദ്ര​ ​ക​മ്മി​റ്റി​ ​അം​ഗം.​ ​അ​ദ്ധ്യാ​പി​ക​യാ​യി​രു​ന്നു.​മ​ട്ട​ന്നൂ​ർ​ ​ന​ഗ​ര​സ​ഭാ​ ​മു​ൻ​ ​ചെ​യ​ർ​മാ​നും​ ​സി.​പി.​എം​ ​ഏ​രി​യാ​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​യ​ ​കെ.​ ​ഭാ​സ്‌​ക​ര​നാ​ണ് ​ഭ​ർ​ത്താ​വ്.​ ​എ​ൻ​ജി​നിയ​ർ​മാ​രാ​യ​ ​ശോ​ഭി​ത്,​ ​ല​സി​ത് ​എ​ന്നി​വ​ർ​ ​മ​ക്കൾ.

 ആനീ രാജ - വയനാട്

ക​ണ്ണൂ​രി​ലെ​ ​ആ​റ​ളം​ ​വ​ട്ട​പ്പ​റ​മ്പി​ൽ​ ​തോ​മ​സ് ​മ​റി​യ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ.​ ​സി.​പി.​ഐ​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​യ​റ്റ് ​അം​ഗ​വും​ ​ദേ​ശീ​യ​ ​മ​ഹി​ളാ​ ​ഫെ​ഡ​റേ​ഷ​ൻ​ ​അ​ഖി​ലേ​ന്ത്യാ​ ​സെ​ക്ര​ട്ട​റി​യു​മാ​ണ്.​ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത്തെ​ ​വ​യ​സി​ൽ​ ​സി.​പി.​ഐ​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ക​മ്മ​റ്റി​ ​അം​ഗ​മാ​യി.​ ​മ​ഹി​ളാ​സം​ഘം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി,​സം​സ്ഥാ​ന​ ​അ​സി.​സെ​ക്ര​ട്ട​റി​ ​തു​ട​ങ്ങി​യ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​സി.​പി.​ഐ​ ​അ​ഖി​ലേ​ന്ത്യാ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ഡി.​ ​രാ​ജ​യു​ടെ​ ​ഭാ​ര്യ.​ ​മ​ക​ൾ​:​ ​എ.​ഐ.​എ​സ്.​എ​ഫ് ​നേ​താ​വ് ​അ​പ​രാ​ജി​ത​ ​രാ​ജ.

 എം.വി. ജയരാജൻ - കണ്ണൂർ

സി.​പി.​എം​ ​ക​ണ്ണൂ​ർ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി.​പാ​ർല​മെ​ന്റി​ലേ​ക്ക് ​ആ​ദ്യ​ ​മ​ത്സ​രം​ .​ ​എ​ട​ക്കാ​ട് ​മ​ണ്ഡ​ല​ത്തി​ൽ‍​ ​നി​ന്ന് ​ര​ണ്ടു​ ​ത​വ​ണ​ ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​ചു​മ​ത​ല​യും​ ​വ​ഹി​ച്ചു.​
​നി​യ​മ​ ​ബി​രു​ദ​ധാ​രി.​ ​ക​ണ്ണൂ​ർ​ ​പെ​ര​ള​ശേ​രി​ ​സ്വ​ദേ​ശി​. ​കേ​ര​ള​ ​ബാ​ങ്ക് ​ഡെ​പ്യൂ​ട്ടി​ ​ജ​ന​റ​ൽ​മാ​നേ​ജ​രാ​യ​ ​കെ.​ലീ​ന​ ​ഭാ​ര്യ.​ ​എ​ൻ​ജി​നി​യ​ർ​മാ​രാ​യ​ ​എം.​വി.​ ​സ​ഞ്ജ​യ്,​ ​എം.​വി.​ ​അ​ജ​യ് ​എ​ന്നി​വ​ർ​ ​മ​ക്ക​ൾ​ .

 എം.വി ബാലകൃഷ്ണൻ - കാസർകോട്

സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി.​ ​ചെ​റു​വ​ത്തൂ​ർ​ ​കൊ​വ്വ​ൽ​ ​എ.​യു.​പി​ ​സ്‌​കൂ​ൾ​ ​പ്ര​ധാ​ന​ദ്ധ്യാ​പ​ക​ ​ജോ​ലി​ ​രാ​ജി​വെ​ച്ചു​ ​പാ​ർ​ട്ടി​യി​ൽ​ ​സ​ജീ​വ​മാ​യി.​ ​ക​യ്യൂ​ർ​ ​ചീ​മേ​നി​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റ്‌,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റ്‌,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ല​ശാ​ലാ​ ​സി​ൻ​ഡി​ക്ക​റ്റം​ഗം,​ ​ഖാ​ദി​ ​ബോ​ർ​ഡ് ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​എ​ന്നീ​ ​നി​ല​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു.​ ​ഭാ​ര്യ​:​ ​എം.​കെ.​ ​പ്രേ​മ​വ​ല്ലി​ ​(​റി​ട്ട.​ ​ക്ലാ​യി​ക്കോ​ട്‌​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക്‌​ ​ജീ​വ​ന​ക്കാ​രി​).​ ​മ​ക്ക​ൾ​:​ ​എം.​കെ.​ ​പ്ര​തി​ഭ,​ ​എം.​കെ.​ ​പ്ര​വീ​ണ.​ ​മ​രു​മ​ക്ക​ൾ​:​ ​പി.​ ​വി​ജ​യ​കു​മാ​ർ​ ​മം​ഗ​ല​ശ്ശേ​രി,​ ​പ്ര​സാ​ദ്‌​.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.