
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയുടെ കാര്യകാരണങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ ജനുവരി 9 ന് രാവിലെ 10 ന് എൽ.ഡി.എഫ് യോഗം ചേരും.
മുന്നണിയിലെ എല്ലാ ഘടകക്ഷികളുടെയും വിലയാരുതതലുകൾ യോഗത്തിൽ അവതരിപ്പിക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാതെ വന്നേക്കാമെന്നതിനാൽ , 9 ലെ യോഗത്തിൽ വിശദമായ ചർച്ച നടക്കും.. കേരളത്തോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ എൽ.ഡി.എഫ് തുടങ്ങുന്ന സമരപരമ്പരകളാണ് മറ്റൊരു അജണ്ട. ഇതിന്റെ ആദ്യ പടിയായി
12 ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം മുഖ്യമന്ത്രിയും മന്ത്രിമാരും എം.പി, എം.എൽ.എ ഉൾപ്പെടെ ജനപ്രതിനിധികളും ഉപവസിക്കും.മുഖ്യമന്ത്രി തന്നെ സമര മുഖത്ത് നേരിട്ടിറങ്ങുന്നത് , ഇടതുപക്ഷം ഈ സമരത്തിന് നൽകുന്ന പ്രാധാന്യമാണ് സൂചിപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ പ്രധാന ആയുധം കേന്ദ്ര വിരുദ്ധ സമരമായിരാക്കും. എല്ലാ ജില്ലകളിലും തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തേണ്ട സമര പരിപാടികൾക്കും യോഗം രൂപം നൽകും . മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന ജാഥകളാണ് മറ്റൊരു വിഷയം. ഒരു ജാഥ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും, മറ്റൊന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും, മൂന്നാമത്തെ ജാഥ കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ.മാണിയും നയിക്കാനാണ് നേരത്തെയുള്ള ധാരണ . എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാനുള്ള കേരള കോൺഗ്രസ്-എം നീക്കവും, യു.ഡി.എഫിലേക്ക് കണ്ണു വയ്ക്കുന്നതായുള്ള സംശയവുമൊക്കെയുള്ളതിനാൽ തീരുമാനം മാറ്റുമോ എന്നതും ചർച്ചാ വിഷയമാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |