SignIn
Kerala Kaumudi Online
Friday, 19 April 2024 4.27 AM IST

CUET-24ന് അപേക്ഷിക്കുമ്പോൾ

cuet

കേന്ദ്ര സർവകലാശാലകളിലടക്കം 256 സ്ഥാപനങ്ങളിലേക്കുള്ള ബിരുദ പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് CUET- 24ൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ വർഷത്തെ പരീക്ഷ ഹൈബ്രിഡ് രീതിയിൽ നടത്തുമെന്നാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നത്. കൂടുതൽ രജിസ്‌ട്രേഷൻ വരുന്ന വിഷയങ്ങൾക്ക് ഒ.എം.ആർ രീതിയിലും, മറ്റുള്ളവർക്കു കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലും പരീക്ഷ നടത്തും. ഒരാൾക്ക് പരമാവധി എഴുതാവുന്ന പരീക്ഷകളുടെ എണ്ണം പത്തിൽ നിന്ന് ആറായി ചുരുക്കിയിട്ടുണ്ട്. ഇതിൽ ഓരോ ഭാഷ പേപ്പറും, ജനറൽ പേപ്പറും ഉൾപ്പെടുന്നു. ഭാഷ പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ മുഖ്യവിഷയ പേപ്പറുകളുടെ (Domain ടെസ്റ്റ്) എണ്ണം കുറയ്‌ക്കേണ്ടിവരും. വിദേശത്ത് 24 പരീക്ഷാ കേന്ദ്രങ്ങളും രാജ്യത്തിനകത്ത് 388 കേന്ദ്രങ്ങളുമുണ്ട്. മേയ് 15 മുതൽ 31 വരെ ദിവസേന മൂന്നു സ്ലോട്ടുകളിലായി പരീക്ഷയുണ്ടാകും.

CUET 24ൽ 256 സർവകലാശാലകളാണ് പങ്കെടുക്കുന്നത്. ഇതിൽ 44 എണ്ണം കേന്ദ്ര സർവകലാശാലകളാണ്. 13 ഭാഷകളിൽ പരീക്ഷയെഴുതാൻ അവസരമുണ്ട്. പ്ലസ്ടുവിന് 50 ശതമാനം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധിയില്ല.

ഏതൊക്കെ വിഷയം പഠിച്ചവർക്ക് അപേക്ഷിക്കാം

പ്ലസ്ടു തലത്തിൽ അക്കൗണ്ടൻസി, അഗ്രിക്കൾച്ചർ, ആന്ത്രപോളജി, ആർട്ട് എഡ്യുക്കേഷൻ സ്കൾപ്ചർ, ബയോളജി, ബിസിനസ് സ്റ്റഡീസ്, കെമ്സ്ട്രി, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്, എൻജിനിയറിംഗ് ഗ്രാഫിക്സ്, എന്റർപ്രിണർഷിപ്പ്,​ എൻവയോൺമെന്റൽ സ്റ്റഡീസ്,​ ജനറൽ ടെസ്റ്റ്,​ ജ്യോഗ്രഫി,​ ഹിസ്റ്ററി,​ ഹോം സയൻസ്,​ ലാംഗ്വേജസ്,​ ലീഗൽ സ്റ്റഡീസ്,​ മാസ് മീഡിയ/ മാസ് കമ്യൂണിക്കേഷൻ,​ മാത്തമാറ്റിക്സ്, പെർഫോമിംഗ് ആർട്ട്സ്,​ ഫിസിക്കൽ എഡ്യുക്കേഷൻ,​ ഫിസിക്സ്,​ പൊളിറ്റിക്കൽ സയൻസ്,​ സെക്കോളജി,​ സംസ്കൃതം,​ സോഷ്യോളജി എന്നി വിഷയങ്ങളിലേതെങ്കിലും പഠിച്ചിരിക്കണം.

അപേക്ഷിക്കുന്നവർ താത്പര്യമുള്ള വിഷയം അപേക്ഷ ഫോമിൽ സെലക്ട് ചെയ്യണം. ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ പ്രത്യേകമായി അഡ്മിഷൻ ലഭിക്കണമെന്നുണ്ടെങ്കിൽ പ്രസ്തുത യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സിന്റെ ഘടന വിലയിരുത്തി അതിനുതകുന്ന കോഴ്‌സുകൾ CUETയ്ക്ക് തെരഞ്ഞെടുക്കണം. ജൂൺ 30നു റിസൾട്ട് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ വിഷയ പരീക്ഷകൾക്കപ്പുറമുള്ള കോഴ്‌സുകൾക്ക് പ്രവേശനം നേടാൻ സാധിക്കുകയില്ല. കൗൺസിലിംഗ് പ്രക്രിയയെക്കുറിച്ച് അതാത് സർവകലാശാലകളാണ് തീരുമാനിക്കുന്നത്. റാങ്ക് ലിസ്റ്റ് വന്നതിനുശേഷം വിദ്യാർത്ഥികൾ താത്പര്യപ്പെടുന്ന കോളേജുകളിൽ/ സർവകലാശാലകളിൽ ഓൺലൈനായി അപേക്ഷിക്കണം.

പരീക്ഷ

ജനറൽ ടെസ്റ്റിൽ പൊതുവിജ്ഞാനം, സമകാലിക വാർത്തകൾ, ക്വാണ്ടിറ്റേറ്റീവ് റീസണിംഗ്, ന്യുമെറിക്കൽ എബിലിറ്റി, മെന്റൽ എബിലിറ്റി, പ്രോബ്ലം സോൾവിംഗ് എബിലിറ്റി എന്നിവയിൽനിന്നു ചോദ്യങ്ങളുണ്ടാകും. ഭാഷാപരീക്ഷയിൽ Factual, Literary and Narrative, [Literary Aptitude and Vocabulary] MCQ Based Questions എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. ഭാഷ, വിഷയ ടെസ്റ്റുകൾക്ക് 200 മാർക്ക് വീതവും, ജനറൽ ടെസ്റ്റിന് 300 മാർക്കുമടക്കം ആകെ മാർക്ക് 700. ഇതിൽ രണ്ടു വിഷയങ്ങൾ ഉൾപ്പെടും. 450- 550 വരെ മികച്ച സ്‌കോറായി കണക്കാക്കാം. അപേക്ഷ മാർച്ച് 26 വരെ ഓൺലൈനായി www.cuetug.ntaonline.in വഴി സമർപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CUET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.