നാഷണൽ ടെസ്റ്റിംഗ് ഏജൻസി കേന്ദ്ര സർവകലാശാലകളിലടക്കം 250 ഓളം സർവ്വകലാശാലകളിലേക്കു നടത്തിയ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി -യു.ജി 25 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ എഴുതിയവർ താല്പര്യമുള്ള 37 വിഷയങ്ങളിൽ മൂന്നെണ്ണം അപേക്ഷ ഫോമിൽ സെലക്ട് ചെയ്തിരിക്കും.താല്പര്യമുള്ള യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ലഭിക്കാൻ പ്രസ്തുത യൂണിവേഴ്സിറ്റിയിലെ കോഴ്സിന്റെ ഘടന വിലയിരുത്തി അതിനുതകുന്ന കോഴ്സുകൾ CUET-UG ക്ക് തിരഞ്ഞെടുക്കാറാണ് പതിവ്.
പൊതു കൗൺസലിംഗ് പ്രക്രിയ CUET-UG ക്കില്ല. റാങ്ക് ലിസ്റ്റ് വിലയിരുത്തി വിദ്യാർത്ഥികൾ താത്പര്യപ്പെടുന്ന കോളേജുകളിൽ/സർവകലാശാലകളിൽ ഓൺലൈനായി അപേക്ഷിക്കണം. വിദ്യാർത്ഥിക്ക് പ്രിയമേറിയ കോഴ്സുകൾ, പഠിക്കാനുള്ള പ്രാപ്തി, കോഴ്സിന്റെ പ്രസക്തി, അഭിരുചി എന്നിവ വിലയിരുത്തി അഡ്മിഷനു ശ്രമിക്കണം. ഓൺലൈനായി അപേക്ഷിച്ചാൽ പ്രസ്തുത സ്ഥാപനങ്ങൾ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഓരോ സർവ്വകലാശാലയുടെയും വെബ്സൈറ്റിലൂടെ അഡ്മിഷൻ പ്രക്രിയ മനസ്സിലാക്കി അപേക്ഷിക്കണം. കൗൺസലിംഗ് പ്രക്രിയയെക്കുറിച്ച് അതത് സർവ്വകലാശാലകളാണ് തീരുമാനിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ റിസൾട്ടിന് ശേഷമുള്ള സമാനമായ കേന്ദ്രീകൃത കൗൺസലിംഗ് പ്രക്രിയയല്ല CUET-UG ക്കുള്ളതെന്ന് പ്രത്യേകം മനസ്സിലാക്കിയിരിക്കണം. ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 6 ആഴ്ചകളോളമെടുക്കും. അഡ്മിഷൻ നടപടികൾക്കായി അതത് സർവ്വകലാശാലകളുടെ വെബ്സൈറ്റ് സന്ദർശിക്കണം. കർണാടകയിലെ കേന്ദ്ര സർവകലാശാലയിലെ ബി.ടെക് മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടിംഗ് കോഴ്‌സ് പ്രവേശനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ്സ് കമ്മ്യൂണിക്കേഷൻ & ജേണലിസം, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് & ആർട്സ് ബിരുദ പ്രവേശനം എന്നിവയും CUET-UG വഴിയാണ്.www.exams.nta.ac.in/cuetug
പി.ജി ഡെന്റൽ അന്തിമ സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റ്
പി.ജി ഡെന്റൽ കോഴ്‌സ് പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ റാങ്ക് അടിസ്ഥാനമാക്കിയുള്ള അന്തിമ സ്റ്റേറ്റ് മെരിറ്റ് ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.ഇന്നലെ വരെ ലഭിച്ച പരാതികൾ പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്.
പോളിടെക്നിക് ഡിപ്ലോമ അഡ്മിഷൻ അവസാന അലോട്ട്മെന്റ് ലിസ്റ്റ്
തിരുവനന്തപുരം: ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ്/ ഐ.എച്ച്.ആർ.ഡി / കേപ്പ് / സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്ക് ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ചിരിക്കുന്ന എല്ലാ അപേക്ഷകരും (നേരത്തെ ഫീസടച്ച് അഡ്മിഷൻ എടുത്തവർ ഒഴികെ) അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയർന്ന ഓപ്ഷനു വേണ്ടി രജിസ്റ്റർ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം. അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാക്കും. രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ 10 വൈകിട്ട് നാലുമണിക്ക് മുമ്പായി അഡ്മിഷൻ നേടണം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |