SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.53 PM IST

7ന് റേഷൻ കടകൾ അടച്ച് സമരം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഈ മാസം ഏഴിന് റേഷൻ കടകൾ അടച്ച് സെക്രട്ടേറിയറ്റ് ധർണ നടത്തുന്ന സമരത്തിൽ നിന്നു പിന്മാറില്ലെന്നു റേഷൻ വ്യാപാരികളുടെ 4 സംഘടനകൾ ഉൾപ്പെട്ട റേഷൻ ഡീലേഴ്സ് കോഓർഡിനേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. മന്ത്രി ജി.ആർ.അനിൽ വിളിച്ചു ചേർത്ത ചർച്ച അനുരഞ്ജന ചർച്ച ഇന്നലെ പരാജയപ്പെട്ട സാഹചര്യത്തിലാണിത്.
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടിയു) എന്നിവരാണു സമരത്തിൽ പങ്കെടുക്കുക. സാമ്പത്തിക പരിമിതി കാരണം വേതന പാക്കേജ് ഉടൻ പരിഷ്‌കരിക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. ഈ സാഹചര്യത്തിൽ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

TAGS: RATIONSHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY