കോട്ടയം: എൻ.സി.പി അജിത് പവാർ വിഭാഗം കേരളഘടകം ലോക് സഭാ തിരഞ്ഞെടുപ്പിൽ പത്ത് മണ്ഡലങ്ങളിൽ ക്ലോക്ക് ചിഹ്നത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ.എ .മുഹമ്മദ് കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാർച്ച്7ന് കൊച്ചിയിൽ വിപ്പു നൽകി സംസ്ഥാന എക്സിക്യൂട്ടീവ് വിളിച്ചിട്ടുണ്ട്. മന്ത്രി എ.കെ.ശശിന്ദ്രനോ ,തോമസ് കെ തോമസ് എം.എൽഎയോ ഈ യോഗത്തിൽ പങ്കെടുക്കുന്നില്ലെങ്കിൽ പാർട്ടിയിൽ നിന്നു പുറത്താക്കും.
തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച ഔദ്യോഗിക വിഭാഗം തങ്ങളുടേതായതിനാൽ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്നു മാറ്റണമെന്നാവശഅയപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചില്ല. തങ്ങളെ ഇടതു മുന്നണി ഘടകകക്ഷിയാക്കണമെന്നുള്ള കത്ത് കൺവീനർ ഇ.പി.ജയരാജനും നൽകി.കേരളത്തിൽ 14 ജില്ലാ കമ്മിറ്റികളും100 നിയോജക മണ്ഡലം കമ്മിറ്റികളും രൂപീകരിച്ചു. ജനറൽ സെക്രട്ടറി ഷാജി ഫിലിപ്പ്, റോയി വാരിക്കാട്ട് ,മുരളി തകടിയേൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |