മനോഹരമായ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി നടി നിത്യ മേനൻ. സത്യജിത് റേ സംവിധാനം ചെയ്ത സമാപ്തിയിലെ മൃൺമയി (ടാഗോറിന്റെ അതേപേരിലുള്ള ചെറുകഥ യെ അടിസ്ഥാനമാക്കി )എന്ന് നിത്യ കുറിച്ചു. ഇതൊരു പ്രണയ കഥയാണ്. അതിലെ പ്രധാന കഥാപാത്രമായ മൃൺമയി അശ്രദ്ധമായൊരു പെൺകുട്ടിയിൽ നിന്ന് സ്നേഹനിധിയായ ഭാര്യയിലേക്കുള്ള വേദനാജനകമായ യാത്രയെ കാണിക്കുന്നു. കഥാപാത്രത്തിന് പുതിയ രൂപവും ഭാവവും സൃഷ്ടിക്കാനും അവയിൽനിന്ന് ഒരു പുതിയ കഥ കണ്ടെത്താനുമുള്ള ശ്രമമാണ് .നിത്യ കുറിച്ചു. പ്രസെൻജിത് ദാസാണ് ഫോട്ടോ ഷൂട്ടിന്റെ ക്രിയേറ്റീവ് ഡയറക്ടറും സ്റ്റൈലിംഗും മേക്കപ്പും.
ഛായാഗ്രഹം സൗവിക് സെൻ ഗുപ്ത. തമിഴ്, തെലുങ്ക്, മലയാളം, കന്നട തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും ബോളിവുഡിലും നായികയാണ് നിത്യ മേനൻ. പാട്ടിനോട് ഏറെ ആഭിമുഖ്യം പുലർത്തുന്ന നിത്യ മികച്ച ഗായിക കൂടിയാണ്. തെലുങ്കിലാണ് നിത്യ കൂടുതലും പാട്ടുകൾ പാടിയിരിക്കുന്നത്. വി.കെ. പ്രകാശ് സംവിധാനം ചെയ്ത മലയാള ചിത്രം പ്രാണയിലും നിത്യ പാടിയിട്ടുണ്ട്. കെ.പി. കുമാരൻ സംവിധാനം ചെയ്ത ആകാശഗോപുരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാള പ്രവേശം. ഉറുമി, മകരമഞ്ഞ്, ബാച്ചിലർ പാർട്ടി, 100 ഡെയ്സ് ഒഫ് ലവ് , 19 (1) (a) എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |