ന്യൂഡൽഹി: യു.കെയിലെ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടിയിട്ടുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ബ്രിട്ടീഷ് കൗൺസിൽ ഓൺലൈനായി മാർഗനിർദേശങ്ങൾ നൽകുന്നു. ജൂലായ് 29 ന് ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണി മുതൽ അഞ്ച് മണി വരെയാണ് ക്ലാസ്. യു.കെയിലെ പഠനവും ജീവിതവും വിജയകരവും ഫലപ്രദവുമാക്കുന്നതിനാവശ്യമായ തയ്യാറെടുപ്പ് സംബന്ധിച്ച മാർഗനിർദേശങ്ങളാണ് ക്ലാസിൽ ലഭിക്കുക. യു.കെ സർവകലാശാലകളിൽ നിന്നും ഇമിഗ്രേഷൻ വകുപ്പിൽ നിന്നുമുള്ള പ്രതിനിധികൾക്ക് യു.കെയിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയവർക്കും വിസ അപേക്ഷിക്കുന്ന വിധം, താമസ സൗകര്യങ്ങൾ, സുരക്ഷ, ചികിത്സാ സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |