പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്യപ്പെട്ട നിലയിലുള്ള സിദ്ധാർത്ഥിന്റെ ഫോട്ടോ കണ്ടിട്ട് പ്രമുഖ കുറ്റാന്വേഷക വിദഗ്ധൻ റിട്ട. എസ്.പി ജോർജ്ജ് ജോസഫ് പങ്കുവെച്ച നിഗമനങ്ങൾ.
1.കാലിന്റെ വിരലുകൾ നിലത്തുമുട്ടിയിട്ടുണ്ടെന്നാണ് മനസിലാക്കാൻ കഴിയുന്നത്. അങ്ങനെ മുട്ടുകയാണെങ്കിൽ സ്വയം തൂങ്ങിയെന്ന വാദം ശരിയാവില്ല. നിലത്ത് നിൽക്കുന്നതായിട്ടാണ് ചിത്രത്തിൽ കാണുന്നത്. അങ്ങനെയാണെങ്കിൽ ആത്മഹത്യയുടെ ലക്ഷണങ്ങൾ പറയാനാകില്ല.
2.സിദ്ധാർത്ഥ് ബോധരഹിതനായിരുന്നു. അത്തരം അവസ്ഥയിൽ കെട്ടിത്തൂക്കിയാൽ ആത്മഹത്യയുടെ എല്ലാ ലക്ഷണങ്ങളും കാണിക്കും. ഇവിടെ അത് സംഭവിച്ചിരിക്കാം.
3) തുങ്ങുമ്പോൾ ശരീരഭാരം മുഴുവനായി കഴുത്തിൽ വരുമ്പോഴാണ് മരണം സംഭവിക്കുന്നത്. അതിന് ഒരു സെക്കന്റ് മതി.
4) തൂങ്ങി മരണപ്പെട്ട ഒരാളുടെ കെട്ടഴിക്കുന്നതിന് പകരം പൊലീസിനെ വിളിക്കുകയായിരുന്നു വേണ്ടത്. അങ്ങനെയെങ്കിൽ ആത്മഹത്യയുടെ ലക്ഷണങ്ങൾ പൊലീസിന് പരിശോധിക്കാമായിരുന്നു
5) കഴുത്തിൽ കെട്ടിയ തുണി പരിശോധനയ്ക്ക് വിധേയമാക്കണം. കുട്ടിക്ക് ജനലിന്റെ മുകളിൽ തുണി കെട്ടണമെന്നുണ്ടെങ്കിൽ കയ്യെത്തില്ല. മുറിയിൽ സ്റ്റൂളോ മറ്റോ ഉണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഇല്ലെങ്കിൽ കുട്ടിയുടെ കഴുത്തിൽ തുണി കെട്ടി മുകളിൽ നിന്ന് ആരെങ്കിലും വലിച്ചു കയറ്റുകയായിരുന്നോ എന്ന് സംശയിക്കേണ്ടതുണ്ട്.
6) ഉടുവസ്ത്രങ്ങൾ ബലമായി അഴിപ്പിച്ച ശേഷമായിരുന്നു മർദ്ദനമെന്ന് പ്രതികൾ സമ്മതിച്ചതായിട്ടാണ് അറിയാൻ കഴിയുന്നത്. അങ്ങനെയുള്ള ഒരാൾ ബന്ധനത്തിൽ നിന്ന് മോചിതനായാൽ ആദ്യം വസ്ത്രം ധരിക്കുകയാവും ചെയ്യുക. എന്നാൽ ഇവിടെ സിദ്ധാർത്ഥൻ അടിവസ്ത്രം മാത്രമിട്ടാണ് തൂങ്ങി നിൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |