തിരുവനന്തപുരം: വായ്പാനിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ കേസിൽ കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഫീസായി 75ലക്ഷം രൂപ നൽകും.13,608 കോടിരൂപ വായ്പയെടുക്കാൻ അനുവദിക്കാമെന്ന് കേന്ദ്രം കോടതിയിൽ സമ്മതിച്ചെങ്കിലും കടമെടുക്കാനുള്ള പരിധി കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.കോടതി നിർദ്ദേശപ്രകാരം കേന്ദ്രവുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല.കേസ് പിൻവലിച്ചാലെ അർഹമായ 13609കോടിയുടെ വായ്പാനുമതി നൽകുകയുള്ളുവെന്ന കേന്ദ്രനിലപാട് സുപ്രീംകോടതി തള്ളിയത് കേരളത്തിന്റെ വിജയമായി. കേസ് തിങ്കളാഴ്ച പരിഗണിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |